സഖ്യം പരസ്യമായിത്തന്നെ; മുക്കത്ത് വെല്‍ഫയര്‍-യുഡിഎഫ് സംയുക്തറാലി
മുക്കം(കോഴിക്കോട്) > മുക്കം നഗരസഭയിലെ അഞ്ചു വാര്ഡുകളില് വെല്ഫെയര് പാര്ടി--യുഡിഎഫ് സംയുക്ത തെരഞ്ഞെടുപ്പ് റാലി. കൊട്ടിക്കലാശത്തോടനുനുബന്ധിച്ചാണ് വെല്ഫെയര് പാര്ടിയും കോണ്ഗ്രസും മുസ്ലിംലീഗും ചേര്ന്ന് സംയുക്തറാലി നടത്തിയത്. മൂന്നുപാര്ടികളുടെയും പ്രവര്ത്തകര് വലിയ കൂട്ടമായി ബൈക്കുകളില് എത്തിയാണ് റാലിയില് പങ്കെടുത്തത്.
നഗരസഭയിലെ കണക്കുപറമ്പ്, മംഗലശേരി, പുല്പറമ്പ്, വെസ്റ്റ് ചേന്ദമംഗലൂര്, പൊറ്റശേരി എന്നീ വാര്ഡുകളിലാണ് സംയുക്ത റാലി . കോവിഡ് മാനദണ്ഡങ്ങള് പോലും പരസ്യമായി ലംഘിച്ചാണ് കൊടികള് വീശി നിരവധി പ്രവര്ത്തകര് ബൈക്കുകളില് നഗരം ചുറ്റിയത്.
വെല്ഫെയര് പാര്ടിയുമായി നീക്കുപോക്കുകള് ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര് പലവട്ടം വ്യക്തമാക്കിയിരുന്നു. എന്നാല് നീക്കുപോക്കുണ്ടെന്ന് യുഡിഎഫ് കണ്വീനര് എം എം ഹസന് നിലപാടെടുടത്തു. കോണ്ഗ്രസില് തര്ക്കം മുറുകുന്നതിനിടെയാണ് മുക്കത്തെ പരസ്യപ്രകടനം.
Credits Kerala || Deshabhimani Online News https://ift.tt/381cJLO
Comments