രാജ്യം തെരുവില്‍; ഐതിഹാസിക പ്രക്ഷോഭമായി ഭാരത് ഹര്‍ത്താല്‍

ന്യൂഡല്ഹി > കരിനിയമങ്ങള് അടിച്ചേല്പ്പിക്കുന്ന കേന്ദ്രസര്ക്കാരിന് ശക്തമായ താക്കീതായി കര്ഷകരുടെ പ്രക്ഷോഭം. വിവിധ കര്ഷക സംഘടനകള് ആഹ്വാനം ചെയ്ത ഭാരത് ഹര്ത്താല് പുരോഗമിക്കുകയാണ്. രാജ്യത്താകെ പ്രതിഷേധ പ്രകടനങ്ങളും ഐക്യദാര്ഢ്യ യോഗങ്ങളും നടക്കുകയാണ്.

ഭുവനേശ്വരില് ട്രെയിന് തടഞ്ഞ് പ്രതിഷേധം

ഭുവനേശ്വരില് ട്രെയിന് തടഞ്ഞ് പ്രതിഷേധം

കര്ണാടകയിലെ പ്രതിഷേധം

കര്ണാടകയിലെ പ്രതിഷേധം



കേരളത്തില് കര്ഷകര് ഐക്യദാര്ഢ്യ പ്രതിഷേധം സംഘടിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത വിധത്തിലാകും പരിപാടികള്. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടക്കാത്ത ജില്ലകളിലെ പ്രധാന കേന്ദ്രസര്ക്കാര് ഓഫീസുകിലേക്ക് കര്ഷകര് മാര്ച്ച് സംഘടിപ്പിക്കും.

മൂന്ന് കാര്ഷികനിയമവും വൈദ്യുതിബില്ലും പിന്വലിക്കാനും സ്വാമിനാഥന് കമീഷന് ശുപാര്ശപ്രകാരമുള്ള താങ്ങുവില പ്രഖ്യാപിക്കാനും കേന്ദ്ര സര്ക്കാര് തയ്യാറാകാത്തതില് പ്രതിഷേധിച്ചാണ് ഭാരത് ഹര്ത്താല്. പ്രധാനമന്ത്രിയുടെയും അംബാനി, അദാനിമാരുടെയും കോലം കത്തിച്ചും പ്രതിഷേധം നടത്തുമെന്ന് സംസ്ഥാനത്തെ സംയുക്ത കര്ഷകസമിതി ചെയര്മാന് സത്യന് മൊകേരി, കണ്വീനര് കെ എന് ബാലഗോപാല് എന്നിവര് പറഞ്ഞു. കര്ഷക സമരസമിതി ആഹ്വാനംചെയ്ത ഹര്ത്താലിന് സംസ്ഥാനത്തെ ട്രേഡ് യൂണിയന് സംയുക്തസമിതിയും ഐക്യദാര്ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പില്ലാത്ത ജില്ലകളില് അനുയോജ്യമായ രീതിയിലുള്ള ഐക്യദാര്ഢ്യ പരിപാടികള് തൊഴിലാളികള് സംഘടിപ്പിക്കും.








Credits National || Deshabhimani ​Online ​News https://ift.tt/33Sy5cW

Comments

Archive

Contact Form

Send