തദ്ദേശ തെരഞ്ഞെടുപ്പ്: പഞ്ചായത്തുകളില്‍ ശക്തമായ പോരാട്ടം കാഴ്ചവെച്ച് എല്‍ഡിഎഫ്
കോഴിക്കോട്> തദ്ദേശ തെരഞ്ഞെടുപ്പ് 2020 വോട്ടെണ്ണല് പുരോഗമിക്കവെ ശക്തമായ പോരാട്ടം കാഴ്ചവെച്ച് എല്ഡിഎഫ്. വിവിധ പഞ്ചായത്തുകളില് ശക്തമായ മത്സരമാണ് തുടരുന്നത്. തെരഞ്ഞെടുപ്പില് വലിയ സ്വാധീനം ചെലുത്തുമെന്ന് അവകാശപ്പെട്ട ബിജെപിക്ക് ഒരു തരത്തിലുമുള്ള മുന്നേറ്റവും ഉണ്ടാക്കാനായില്ല എന്നാണ് ആദ്യഘട്ട ഫലസൂചനകളില് കാണാന് കഴിയുന്നത്
കൊയിലാണ്ടി നഗരസഭ ഒന്നാം വാര്ഡില് മനോഹരി തെക്കയില് വിജയിച്ചു. 469 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി പി ഐ എം സ്ഥാനാര്ഥി വിജയിച്ചത്.കാക്കൂര് പഞ്ചായത്തിലെ മൂന്നാം വാര്ഡില് സിപിഐ എം സ്ഥാനാര്ത്ഥി ഷാജി മംഗലശ്ശേരിയും വിജയിച്ചു.
പഞ്ചായത്ത് ,നഗരസഭ എല്ഡിഎഫ് വിജയങ്ങള്
* വടകര നഗരസഭ മൂന്നാം വാര്ഡില് എല്ഡിഎഫ് സ്ഥാനാര്ഥി കെ നിഷ 282 വോട്ടിന്റെ ഭൂരിപക്ഷത്തില് വിജയിച്ചു
* കൊയിലാണ്ടി നഗരസഭ രണ്ടാം വാര്ഡില് എന് ടി രാജിവന് 173 വോട്ടിന്റെ ഭൂരിപക്ഷത്തില് ജയിച്ചു
* വയനാട് നൂല്പ്പുഴ പഞ്ചായത്തിലെ രണ്ടാം വാര്ഡില് എല്ഡിഎഫ് സ്ഥാനാര്ഥി അഖില എബി 283 വോട്ടിന് ജയിച്ചു.
* കൊയിലാണ്ടി നഗരസഭ വാര്ഡ് മൂന്നില് സി പ്ര ജില സി പി ഐഎം 286 വോട്ട് വിജയിച്ചു
* വടകര നഗരസഭയില് പഴങ്കാവ് വാര്ഡില് വിപി ബാലകൃഷ്ണന് [സി പി ഐ എം), കുളങ്ങരത്ത് വാര്ഡില് കെ നിഷ (സി പി ഐ എം) എന്നിവര്
ജയിച്ചു
* ഒഞ്ചിയം 12,3 വാര്ന്നുകള് എല്ഡിഎഫ് ജയിച്ചു
* കൊണ്ടോട്ടി നഗരസഭ രണ്ടാം വാര്ഡില് എല് ഡി എഫ് വിജയിച്ചു
* പാലാ നഗരസഭ യില് ഫലം പ്രഖ്യാപിച്ച ഒന്ന് മുതല് ആറ് വരെ വാര്ഡുകളില് എല്ഡിഎഫ് വിജയച്ചു
* രാമനാട്ടുകര നഗരസഭ വാര്ഡ്.നാലില് എല്ഡിഎഫ് സ്ഥാനാര്ഥി കെ ബീന പ്രഭ വിജയിച്ചു
* പാലാ ഏഴാം വാര്ഡില് എല്ഡിഎഫ്
Credits Kerala || Deshabhimani Online News https://ift.tt/3nrUzt6
Comments