അമിത് ഷായുടെ റാലിക്കെതിരെ പ്രശാന്ത് ഭൂഷണ്‍; 'ഇത് ബിജെപിയുടെ കാപട്യം'
ന്യൂഡല്ഹി> അമിത് ഷായ്ക്കെതിരെ രൂക്ഷ വിമര്ശനവുമായി മുതിര്ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. കൊവിഡിന്റെ പേര് പറഞ്ഞ് പാര്ലമെന്റിന്റെ ശീതകാല സമ്മേളനം നിര്ത്തലാക്കുകയും അതേസമയം, ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ബംഗാളില് റാലിനടത്തുകയും ചെയ്ത നടപടി ബി.ജെ.പിയുടെ കാപട്യമാണ് വ്യക്തമാക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ് പറഞ്ഞു.
ബംഗാളില് തെരഞ്ഞെടുപ്പ് മുന്നില് കണ്ട് നടത്തിയ ബി.ജെ.പിയുടെ റാലിക്ക് പിന്നാലെയാണ് വിമര്ശനവുമായി ഭൂഷണ് രംഗത്തെത്തിയത്.കൊവിഡിന്റെ പശ്ചാത്തലത്തില് ഇത്തവണ പാര്ലമെന്റ് ശീതകാല സമ്മേളനം ഇല്ലെന്നാണ് കേന്ദ്ര സര്ക്കാര് അറിയിച്ചിത്.
കൊവിഡ് വ്യാപനം ഒഴിവാക്കാന് ശീതകാല സമ്മേളനം ഒഴിവാക്കുന്നതിനെ എല്ലാ രാഷ്ട്രീയ പാര്ട്ടികളും അനുകൂലിച്ചതായാണ് പാര്ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞത്. ജനുവരിയില് ബജറ്റ് സമ്മേളനത്തിലേക്ക് നേരിട്ട് കടക്കുമെന്നും അദ്ദേഹം അറിയിച്ചു.
രണ്ട് ദിവസത്തെ സന്ദര്ശനത്തിനായാണ് അമിത് ഷാ ബംഗാളില് എത്തിയത്.
Credits National || Deshabhimani Online News https://ift.tt/38eeJ3m
Comments