കെജ്രിവാള്‍ വീട്ടുതടങ്കലിലെന്ന് ആംആദ്മി; വീടിനുചുറ്റും ബാരിക്കേഡുകള്‍

ന്യൂഡല്ഹി > ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന് ആരോപിച്ച് ആം ആദ്മി പാര്ട്ടി രംഗത്ത്. അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ ആരെയും അനുവദിക്കുന്നില്ലെന്നാണ് ആരോപണം. എന്നാല്, വീട്ടുതടങ്കലിലാക്കിയെന്ന വാര്ത്ത ഡല്ഹി പൊലീസ് നിഷേധിച്ചു.

കര്ഷക സമരത്തെ പിന്തുണച്ചതിന്റെ പേരില് കേന്ദ്ര സര്ക്കാര് ഡല്ഹി പൊലീസിനെ വച്ച് പ്രതികാര നടപടിയെടുക്കുകയാണെന്നും എഎപി വിമര്ശിച്ചു. വീടിന് പുറത്ത് ബിജെപി പ്രവര്ത്തകര് നിലയുറപ്പിച്ചിരിക്കുകയാണെന്ന് എഎപി നേതാവ്ൗരഭ് ഭരദ്വാജ് ആരോപിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/33T8uRm

Comments

Archive

Contact Form

Send