ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി ജലീല്‍

തിരൂര്> ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള് പരിഹരിക്കാന് സര്ക്കാര് പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കെ ടി ജലീല് പറഞ്ഞു. തിരൂര് നൂര്ലേക്കില് ജില്ലാ ആശുപത്രി പിഎംആര് വിഭാഗത്തിനുകീഴിലുള്ള വരം കൂട്ടായ്മ സംഘടിപ്പിച്ച ഏഴാമത് സംസ്ഥാനതല ഭിന്നശേഷി സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ സമഗ്ര വികസന രംഗത്ത് ഭിന്നശേഷിക്കാര്ക്കും പല സംഭാവനകളും ചെയ്യാനാവും.

സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഭിന്നശേഷിക്കാരെ എത്തിക്കുകയാണ് സര്ക്കാര് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സി മമ്മുട്ടി എംഎല്എ അധ്യക്ഷനായി.
ഈ വര്ഷത്തെ വരം പുരസ്കാരം മുന് ഭിന്നശേഷി കമീഷണര് ഡോ. ജി ഹരികുമാറിന് മന്ത്രി സമ്മാനിച്ചു. ഡോ. റോഷന് ബിജ്ലി, ഡോ. അന്വര് സാദത്ത്, ഡോ. പി ജാവേദ് അനിസ്, സബ് ഇന്സ്പെക്ടര് ജലീല് കറുത്തേടത്ത്, പി എസ്എം ഒ കോളേജ് പ്രിന്സിപ്പല് ഡോ. കെ അസീസ്, മുജീബ് താനാളൂര്, ബദറുസ്മാന് മൂര്ക്കനാട് എന്നിവര് സംസാരിച്ചു.

തുടര്ന്ന് സാംസ്കാരിക സമ്മളനം ഇ ടി മുഹമ്മദ് ബഷീര് എംപി ഉദ്ഘാടനംചെയ്തു. വിനോദ് ആലത്തിയൂര്, ഷബ്നം ഷെറിന്, നൂര്ജലീല, റിന്ഷ, സല്മ തിരൂര്, ഡോ. വത്സന്, അബ്ദുല് റഷീദ് പൊന്നാറി, അഡ്വ. ഷബു ഷബീബ്, നാസര് കുറ്റൂര് എന്നിവര് സംസാരിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3mSJe48

Comments

Archive

Contact Form

Send