കേരളത്തിന്റെ ജനപക്ഷ നയങ്ങൾക്ക് കരുത്ത് പകരുക: കെജിഒഎ
തിരുവനന്തപുരം
കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് ശക്തിപകരാൻ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) സംസ്ഥാന സമ്മേളനം മുഴുവൻ ജീവനക്കാരോടും അഭ്യർഥിച്ചു. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണം നടപ്പാക്കണം. കേന്ദ്രസർക്കാർ തൊഴിൽവിരുദ്ധ–-കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഓൺലൈനായി നടന്ന സമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു.
സി വിനോദ് കുമാർ നഗറിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്. സംസ്ഥാന ഭാരവാഹികളും സെക്രട്ടറിയറ്റ് അംഗങ്ങളും പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ ഭാരവാഹികളും ഉൾപ്പെടെ 500 പ്രതിനിധികൾ വിവിധ ജില്ലകളിൽനിന്ന് പങ്കെടുത്തു.
സംസ്ഥാന പ്രസിഡന്റ് ഡോ. കെ ടി ശ്രീലതകുമാരി പതാക ഉയർത്തി. ജനറൽ സെക്രട്ടറി ടി എസ് രഘുലാൽ പ്രവർത്തന aറിപ്പോർട്ടും ട്രഷറർ പി എസ് ശിവപ്രസാദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് സംസ്ഥാന കൗൺസിൽ യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഡോ. എം എ നാസർ പ്രതിനിധി സമ്മേളനത്തിൽ അധ്യക്ഷനായി. എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി ടി സി മാത്തുകുട്ടി, കെഎസ്ടിഎ ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണൻ, കെഎംസിഎസ്യു ജനറൽ സെക്രട്ടറി കെ എസ് സുരേഷ് എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഡോ. എസ് ആർ മോഹനചന്ദ്രൻ സ്വാഗതവും സെക്രട്ടറി ഡോ. കെ കെ ഷാജി നന്ദിയും പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/34rM6ic
Comments