പാലാരിവട്ടം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി > പാലാരിവട്ടം മേല്പ്പാലം അഴിമതി കേസില് അറസ്റ്റിലായ മുന്മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സിംഗിള് ബെഞ്ച് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയത്.
കഴിഞ്ഞ ആഴ്ച മൂവാറ്റുപുഴ വിജിലന്സ് കോടതിയും മുസ്ലിം ലീഗ് നേതാവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. നവംബര് 26നാണ് അഴിമതിക്കേസില് ഇബ്രാഹിംകുഞ്ഞിനെ വിജിലന്സ് അറസ്റ്റ് ചെയ്തത്.
Credits Kerala || Deshabhimani Online News https://ift.tt/3gNZOB8
Comments