സിബിഎസ്‌ഇ ഫീസ്‌ സർക്കാർ പരിശോധിക്കണം: ഹൈക്കോടതി


കൊച്ചി
സിബിഎസ്ഇ സ്കൂളുകളിലെ ഫീസ് നിർണയം പരിശോധിക്കാൻ സർക്കാർ സംവിധാനം വേണമെന്ന് ഹൈക്കോടതി. സ്കൂളുകളുടെ വരവുചെലവ് കണക്കുകൾ പരിശോധിക്കുന്നതിന് സർക്കാർ സംവിധാനമൊരുക്കുന്ന കാര്യത്തിൽ തീരുമാനം അറിയിക്കാനും കോടതി സർക്കാരിന് നിർദേശം നൽകി. വിദ്യാർഥികളിൽനിന്ന് ഓൺലൈൻ ക്ലാസുകൾക്ക് അമിത ഫീസ് ഈടാക്കുന്നതിനെതിരെ സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.

നടപ്പ് അധ്യയനവർഷം ചെലവിൽ കൂടുതൽ ഫീസ് ഈടാക്കരുതെന്നും ഇക്കാര്യം സ്കൂളുകളെ അറിയിക്കാനും സർക്കാരിനും സിബിഎസ്ഇക്കും കോടതി നിർദേശം നൽകിയിരുന്നു. വരവുചെലവ് കണക്കുകൾ പരിശോധിക്കാൻ സിബിഎസ്ഇയോടും ആവശ്യപ്പെട്ടു. ഉത്തരവിറക്കിയതായി സർക്കാർ കോടതിയെ അറിയിച്ചു. കണക്ക് പരിശോധിക്കാൻ സംവിധാനമില്ലെന്ന് സിബിഎസ്ഇ അറിയിച്ചതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3n7qYoM

Comments

Archive

Contact Form

Send