അധഃസ്ഥിതന്റെ ജീവിതത്തെ സര്‍ഗ്ഗാത്മകമായി മലയാളിക്ക് പകര്‍ത്തിനല്‍കിയ കഥാകാരന്‍: എ വിജയരാഘവന്‍

തിരുവനന്തപുരം> കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ദൃഢബന്ധം കാത്തുസൂക്ഷിച്ച വ്യക്തിയാണ് കഥാകാരന് യുഎ ഖാദറെന്ന് എല്ഡിഎഫ് കണ്വീനര് എ വിജയരാഘവന്.പഠനകാലം മുതല്ക്കേ ഇടതുപക്ഷ പ്രസ്ഥാനത്തിനൊപ്പം സഞ്ചരിച്ച ഖാദര് മുതിന്നര്പ്പോള് തൊഴിലാളി പ്രസ്ഥാനത്തിലും നാടക സമിതിയിലും സജീവമായി.

നവോത്ഥാന കഥാപാരമ്പര്യത്തിന്റെ തുടര് കണ്ണിയാകാന് അദ്ദേഹത്തിനായി. പുരോഗമന കാലസാഹിത്യസംഘത്തിന്റെ നായകസ്ഥാനം ഏറ്റെടുക്കാന് തയ്യാറായതും ഇതിന്റെ ഭാഗമായാണ്. സാംസ്കാരിക മണ്ഡലത്തിനും മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങള്ക്കുംവേണ്ടി നിരന്തരം പ്രയത്നിച്ചു.

ഭാഷയ്ക്കും ദേശത്തിനും ജാതിക്കും മതത്തിനും അതീതനായി നിലനില്ക്കാനും, അത് സമൂഹത്തിന് പകര്ന്നുനല്കാനുമായി. അധഃസ്ഥിതന്റെ ജീവിതത്തെ സര്ഗ്ഗാത്മകമായി മലയാളിക്ക് പകര്ത്തിനല്കുന്നതില് വിജയിച്ച കഥാകാരനായിരുന്നു ഖാദര്. അദ്ദേഹത്തിന്റെ നിര്യാണത്തില് കുടുംബങ്ങളുടേയും മലയാളികളുടെയാകെയും ദുഃഖത്തില് പങ്കുചേരുന്നതായും എ വിജയരാഘവന് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/37Y2rMC

Comments

Archive

Contact Form

Send