കർഷക പ്രക്ഷോഭത്തിന്‌ പിന്തുണ: കായിക താരങ്ങൾ പുരസ്‌കാരങ്ങൾ തിരിച്ചുനൽകും

ന്യൂഡൽഹി> കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒളിമ്പിക്സ് സ്വർണമെഡൽ ജേതാക്കളടക്കം 30 കായിക താരങ്ങൾ പത്മശ്രീ, അർജുന പുരസ്കാരങ്ങൾ തിരിച്ചുനൽകും.

ബാസ്കറ്റ്ബോൾ താരവും അർജുന അവാർഡ് ജേതാവുമായ സജ്ജൻ സിങ് ചീമ അവാർഡ് തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചു. തുടർന്ന് 1980ലെ മോസ്കോ ഒളിമ്പിക്സിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ ഹോക്കിടീമിൽ അംഗങ്ങളായിരുന്ന ഗുർമയിൽസിങ്ങും സുരീന്ദർസിങ്ങും സോധിയും രംഗത്തെത്തി.

മുൻ ഗുസ്തിതാരം കാർട്ടാർ സിങ് തനിക്കുലഭിച്ച അവാർഡുകൾ മടക്കി നൽകും. മുൻ ഇന്ത്യൻ വനിതാ ഹോക്കിടീം ക്യാപ്റ്റൻ രാജ്ബീർ കൗർ, ഹോക്കി താരങ്ങളായ ബൽവീന്ദർസിങ്, ഹർചരൺസിങ് ബൊപരായ് തുടങ്ങിയവരും അർജുന മെഡൽ തിരികെ നൽകും.

സജ്ജൻ സിങ് ചീമയുടെ സഹോദരൻമാരും ഇന്ത്യൻ ബാസ്ക്കറ്റ്ബോൾ ടീം അംഗങ്ങളുമായിരുന്ന കുൽദീപ്സിങ് ചീമ, ബൽകാർസിങ് ചീമ, ഗുർമീത്സിങ് ചീമയും പുരസ്കാരങ്ങൾ മടക്കിനൽകും. ഇക്കാര്യംചൂണ്ടിക്കാട്ടി ശനിയാഴ്ച സന്ദർശനത്തിന് അനുമതിതേടി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതുമെന്നും കായികതാരങ്ങൾ അറിയിച്ചു.

പണിമുടക്കുമെന്ന് ട്രക്ക് ഉടമകൾ

ന്യൂഡൽഹി>
കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് രാജ്യവ്യാപകമായി പണിമുടക്കുമെന്ന് ട്രക്ക് ഉടമകളുടെ കൂട്ടായ്മ. ചൊവ്വാഴ്ച മുതൽ അവശ്യസാധനങ്ങടക്കം ചരക്കുനീക്കം നിർത്തിവച്ച് പണിമുടക്കുമെന്ന് അഖിലേന്ത്യാ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഒരുകോടിയോളം ട്രക്കുകൾ ഉൾപ്പെടുന്ന, ചരക്കുവാഹന ഉടമകളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് സമരം പ്രഖ്യാപിച്ചത്.



Credits National || Deshabhimani ​Online ​News https://ift.tt/3mBTHBP

Comments

Archive

Contact Form

Send