പി എന് സുരേന്ദ്രന് വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍; വടകരയില്‍ കെ പി ബിന്ദു
വടക്കാഞ്ചേരി> പി.എന്.സുരേന്ദ്രന് വടക്കാഞ്ചേരി നഗരസഭ ചെയര്മാന്. സി.പി.എം. ജില്ലാ കമ്മറ്റി അംഗമാണ്. വടക്കാഞ്ചേരി നഗരസഭയില് അകംപാടം ഏഴാം ഡിവിഷന് കൗണ്സിലറാണ്.
ഡി.വൈ.എഫ്.ഐ. വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറി ,സി.പി.ഐ.എം ഏരിയ സെക്രട്ടറി ,വടക്കാഞ്ചേരി പഞ്ചായത്ത് മുന് പ്രസിഡണ്ട് എന്നീ നിലകളില് പ്രവര്ത്തിച്ചു.
വടകര നഗരസഭ ചെയര്പേഴ്സനായി എല്ഡിഎഫിലെ കെ പി ബിന്ദുവും തെരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫിലെ എ പ്രേമകുമാരിയെ 16 ന് എതിരെ 27 വോട്ട് നേടിയാണ് സി പി ഐ എം പാര്ട്ടി അംഗവും മുന് വൈസ് ചെയര്പേഴ്സനുമായ കെ പി ബിന്ദു ചെയര്പേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടത്.
സിപിഐ എം പാക്ക വടക്ക് ബ്രാഞ്ചംഗം, ജനാധിപത്യ മഹിളാ അസോസിയേഷന് വടകര ഏരിയ കമ്മറ്റി അംഗം, കര്ഷകസംഘം വടകര ഏരിയ കമ്മറ്റി അംഗം എന്നീ നിലകളിലും പ്രവര്ത്തിച്ചു വരുന്നുണ്ട്. 2010 -2015 കാലയളവില് നഗരസഭ കൗണ്സിലറായിരുന്നു. എന്ഡിഎ പ്രതിനിധി പി കെ സിന്ധുവിന് മൂന്ന് വോട്ട് ലഭിച്ചു. എസ്ഡിപിഐ അംഗത്തിന്റെ വോട്ട് അസാധുവായി.
Credits Kerala || Deshabhimani Online News https://ift.tt/2WRxzs6
Comments