ചന്ദ്രൻബാബു; ‘ഹിൽടോപ്പി’ലെ ചുവപ്പ്‌, പിടിച്ചെടുത്തു യുഡിഎഫ്‌ കോട്ട

മലപ്പുറം > പുതിയ ഉത്തരവാദിത്തത്തിന്റെ ഉയരങ്ങളിലാണ് തെങ്ങുകയറ്റ തൊഴിലാളിയായ മോങ്ങം അയനിക്കുന്ന് വീട്ടിൽ ചന്ദ്രൻബാബു. മൊറയൂർ പഞ്ചായത്ത് അഞ്ചാം വാർഡ് ഹിൽടോപ്പിലെ മെമ്പറാണ് ഇനിമുതൽ.

യുഡിഎഫ് കേന്ദ്രത്തിൽ ഒരുവോട്ടിനാണ് ഈ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയം. മുസ്ലിംലീഗ് സ്ഥാനാർഥിയെയാണ് പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്ത 1367 വോട്ടിൽ ചന്ദ്രൻബാബു 684 വോട്ട് നേടി. പത്ത് വർഷമായി യുഡിഎഫ് ജയിക്കുന്ന വാർഡിൽ ആദ്യമായാണ് ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

‘വാർഡിലെ പ്രവർത്തനങ്ങൾക്ക് ശ്രദ്ധകൊടുക്കും. പരമാവധി വികസനം കൊണ്ടുവരാൻ ശ്രമിക്കും–- ചന്ദ്രൻബാബു പറഞ്ഞു’. മെമ്പറായെന്നുകരുതി തെങ്ങുകയറ്റം ഉപേക്ഷിക്കാൻ തയ്യാറല്ല. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തെ പോറ്റാൻ ഈ തൊഴിൽതന്നെ ചെയ്യും. 1992 മുതൽ സിപിഐ എം മോങ്ങം ബ്രാഞ്ച് അംഗമാണ്. എസ്എഫ്ഐയിലൂടെയാണ് പൊതുരംഗത്ത് വരുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3mwCXLo

Comments

Archive

Contact Form

Send