കെഎസ്‌ആർടിസി ക്രിസ്‌മസ് –-പുതുവർഷ പ്രത്യേക ദീർഘദൂര സർവീസ്‌ തുടങ്ങി

തിരുവനന്തപുരം > ക്രിസ്മസ് –- പുതുവത്സര ദിനത്തോടനുബന്ധിച്ച് കെഎസ്ആർടിസിയുടെ പ്രത്യേക അന്തർ സംസ്ഥാന സർവീസ് തുടങ്ങി. ജനുവരി നാലുവരെയാണ് പ്രത്യേക സർവീസ് നടത്തുക. സംസ്ഥാനത്ത് കൂടുതൽ ദീർഘദൂര സർവീസുകൾ ആരംഭിച്ചതിന് പുറമെ ബംഗളൂരുവിൽനിന്ന് പ്രത്യേക സർവീസ് തുടങ്ങി.

തമിഴ്നാട്ടിൽനിന്ന് കൂടുതൽ സർവീസ് തുടങ്ങാൻ തമിഴ്നാട് സർക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ ചെന്നൈയിൽനിന്നുൾപ്പെടെ കൂടുതൽ സർവീസ് തുടങ്ങും. ജനുവരി പകുതിയോടെമാത്രമാകും സംസ്ഥാനത്തെ കെഎസ്ആർടിസി സർവീസ് പൂർണ തോതിൽ പുനഃസ്ഥാപിക്കുക. കോവിഡ് ജാഗ്രത കർശനമായി തുടരണമെന്ന സർക്കാർ നിർദേശത്തിന്റെ സാഹചര്യത്തിലാണിതെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/38pQHm5

Comments

Archive

Contact Form

Send