സ്വർണക്കടത്ത്‌ കേസ്‌; ശിവശങ്കറിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു

കൊച്ചി > സ്വർണക്കടത്തു കേസിൽ പ്രതിചേർക്കപ്പെട്ട മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തും ഡോളർ കടത്തും ശിവശങ്കറിന് അറിയാമായിരുന്നുവെന്ന ഇഡിയുടെ ആരോപണം കുറ്റപത്രത്തിലും ആവർത്തിക്കുന്നു. യുഎഇ കോൺസുലേറ്റ് പങ്കാളിയായ യൂണിടാക് ഇടപാടിൽ ശിവശങ്കർ കോഴ കൈപ്പറ്റിയെന്നും പറയുന്നു.

സ്വർണക്കടത്ത് സംഘത്തെ സഹായിക്കാൻ ശിവശങ്കർ ഇടപെട്ടു. യൂണിടാക് ഇടപാടിൽ ഒരുകോടി എട്ടു ലക്ഷം രൂപ യുഎഇ കോൺസുലേറ്റ് ജനറൽ ശിവശങ്കറിന് കമീഷനായി നൽകി. യൂണിടാക്കിന് കരാർ നൽകിയതിന്റെ പ്രതിഫലമാണിതെന്നും കുറ്റപത്രത്തിൽ പറയുന്നു.

സ്വപ്നയേയും സരിത്തിനേയും ജയിലിൽ ചോദ്യം ചെയ്തപ്പോൾ അവർ വെളിപ്പെടുത്തിയ കാര്യങ്ങളും കുറ്റപത്രത്തിന്റെ ഭാഗമായി ചേർത്തിട്ടുണ്ട്. സ്വർണക്കടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് രണ്ടാമത്തെ അനുബന്ധ കുറ്റപത്രമാണ് ഇഡി കോടതിയിൽ സമർപ്പിച്ചത്.

ശിവശങ്കർ അറസ്റ്റിലായിട്ട് 60 ദിവസമാകുകയാണ്. അതിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാതിരുന്നാൽ സ്വാഭാവിക ജാമ്യം ലഭിച്ചേക്കും. അതു തടയലാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചതിനു പിന്നിലെ പ്രധാന ലക്ഷ്യം.



Credits Kerala || Deshabhimani ​Online ​News https://ift.tt/34GCwYN

Comments

Archive

Contact Form

Send