എല്‍ഡിഎഫ് ചരിത്രവിജയം നേടും; ബിജെപിക്കെതിരെ ഒരു സ്ഥലത്തും യുഡിഎഫ് ശബ്ദിക്കുന്നില്ല: കോടിയേരി
തലശേരി > തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. 2015ല്‍ ലഭിച്ചതിനേക്കാള്‍ വോട്ടും സീറ്റും വര്‍ധിക്കും. കൂടുതല്‍ തദ്ദേശസ്ഥാപനങ്ങളില്‍ എല്‍ഡിഎഫ് വിജയിക്കും. രാഷ്ട്രീയ പാപ്പരത്തം സ്വീകരിക്കുന്ന യുഡിഎഫിനെതിരെ മൂന്നാംഘട്ട തെരഞ്ഞെടുപ്പിലും വന്ജനമുന്നേറ്റമുണ്ടാവും. കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധനയത്തിനും വര്‍ഗീയ അജണ്ടക്കുമെതിരെ ശക്തമായ വിധിയെഴുത്താണ് ഉണ്ടാവാന്‍ പോവുന്നത്. ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ ചൊക്ലിയിലെ മാമന്വാസുവിന്റെ 25ാമത് രക്തസാക്ഷിദിനത്തില്‍ ഓണ്‍ലൈന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പ് നടന്ന ജില്ലകളില്‍ എല്‍ഡിഎഫ് വന്‍വിജയം നേടുമെന്നുറപ്പായി. മൂന്നാംഘട്ട തെരഞ്ഞെടുപ്പിലും അതാവര്‍ത്തിക്കും. 2015ല്‍ യുഡിഎഫിനൊപ്പമുണ്ടായ എല്‍ജെഡി, കേരളകോണ്‍ഗ്രസ്(എം), ഡമോക്രാറ്റിക് കേരള,കാണ്‍ഗ്രസ് തുടങ്ങിയ പാര്‍ടികളെല്ലാം ഇത്തവണ എല്‍ഡിഎഫിനൊപ്പമാണ്. എല്‍ഡിഎഫ് കൂടുതല്‍ ശക്തിപ്പെടുകയും ബഹുജനാടിത്തറ വിപുലപ്പെടുകയും ചെയ്ത തെരഞ്ഞെടുപ്പാണിതെന്നും കോടിയേരി പറഞ്ഞു.
കനത്ത പരാജയം ഉറപ്പായപ്പോള്‍ യുഡിഎഫും ബിജെപിയും രാഷ്ട്രീയപ്രചാരണത്തിനല്ല പ്രമുഖ്യം നല്‍കുന്നത്. എല്‍ഡിഎഫ് സര്‍ക്കാറിനെതിരെയും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പാര്ടിനേതാക്കള്ക്കുമെതിരെയും വ്യക്തിഹത്യനടത്തുന്ന പ്രചാരവേലയാണ് നടത്തുന്നത്. ജനങ്ങള്‍ക്ക് മുമ്പില്‍ എല്‍ഡിഎഫിന്റെ പ്രതിഛായ തകര്‍ക്കാനാണ് ശ്രമം. ഇതൊന്നും നാട്ടില്‍ വിലപ്പോവില്ല.
തെരഞ്ഞെടുപ്പില്‍ യുഡിഎഫ്--ബിജെപി ഒത്തുകളി
യുഡിഎഫ് നേതാക്കള്‍ കൂട്ടത്തോടെ അഴിമതികേസില്പെട്ടതോടെയാണ് അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യം യുഡിഎഫ് വിഴുങ്ങിയതെന്ന് കോടിയേരി പറഞ്ഞു. മതനിരപക്ഷതയുടെ മുദ്രാവാക്യംപോലും മുന്നേട്ട് വെക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ബിജെപിക്കെതിരെ ഒരു സ്ഥലത്തും കോണ്‍ഗ്രസ് ശബ്ദിക്കുന്നില്ല. നാലായിരത്തോളം സീറ്റുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയില്ല. രണ്ടായിരത്തോളം സീറ്റുകളില്‍ യുഡിഎഫിനും സ്ഥാനാര്‍ഥികളില്ല. പരസ്പരം ഒത്തുകളിക്കുകയാണ് ഇത്തരം സീറ്റുകളില്‍. അവിശുദ്ധമായ ഇത്തരം രാഷ്ട്രീയ കൂട്ടുകെട്ടിനെതിരെ ശക്തമായ പൊതുവികാരം തെരഞ്ഞെടുപ്പില്‍ എല്ലാസ്ഥലത്തും ഉയരുകയാണ്.
എല്‍ഡിഎഫിനെതിരെ സമാനതയില്ലാത്ത പ്രചാരണമാണ് രാഷ്ട്രീയ ശത്രുക്കള്‍ അഴിച്ചുവിട്ടത്. ബിജെപിയുടെ നേതൃത്വത്തില്‍ ഒരുഭാഗത്തും കോണ്‍ഗ്രസും മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും ചേര്‍ന്ന് മറുഭാഗത്തും ഇടതുപക്ഷവിരുദ്ധ പ്രചാരവേലയാണ് നടത്തുന്നത്. സര്‍ക്കാറിനും എല്‍ഡിഎഫിനുമെതിരെ പുകമറ സൃഷ്ടിക്കാനാണ് ശ്രമിച്ചത്. സര്‍ക്കാര്‍ വിരുദ്ധ വികാരം ഈ തെരഞ്ഞെടുപ്പിലില്ലെന്ന് പ്രതിപക്ഷത്തിനും ബോധ്യമുണ്ട്.
സര്‍ക്കാര്‍ എങ്ങനെയായിരക്കണമെന്നതിന്റെ ഉത്തമ മാതൃകയായാണ് എല്‍ഡിഎഫ് സര്‍ക്കാറിനെ ജനങ്ങള്‍ കാണുന്നത്. അനുഭവമാണ് അവരെ അങ്ങനെ ചിന്തിപ്പിക്കുന്നത്. പ്രയാസഘട്ടങ്ങളിലൊന്നും വിറങ്ങലിച്ചു നില്കാതെ ജനങ്ങളെ നയിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാറിന് സാധിച്ചു. വികസനം മുരടിച്ചുപോയ അവസ്ഥയായിരുന്നു യുഡിഎഫ് ഭരണകാലത്ത്. അതിന് മാറ്റം വന്നു. വികസനമുന്നേറ്റത്തിലേക്ക് കേരളത്തെ നയിക്കുന്ന സര്‍ക്കാര്‍ ഇവിടെയുണ്ടെന്ന് തെളിയിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു.
അസാധ്യമെന്ന് കരുതി യുഡിഎഫ് ഉപേക്ഷിച്ച പല പദ്ധതിയും നടപ്പാക്കിയ സര്‍ക്കാറാണിതെന്ന് കോടിയേരി പറഞ്ഞു. കിഫ്ബി്യിലൂടെ 60,000 കോടിരൂപയുടെ വികസന പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടക്കുന്നത്. ദേശീയപാത വികസനം നടപ്പാക്കാനുള്ള നടപടി സ്വീകരിച്ചു. തീരദേശ?-മലയോര പാതകള്‍ക്ക് തുടക്കമിട്ടു. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിച്ചു.
ജനങ്ങളെ കണ്ണീര് കുടിപ്പിക്കാതെ ജനങ്ങള്‍ക്കൊപ്പം നിന്ന് പദ്ധതി നടപ്പാക്കുന്ന സമീപനമാണ് സര്‍ക്കാറിന്റേത്. ഏത് പദ്ധതി നടപ്പാക്കുമ്പോഴും ചിലര്‍ക്ക് പ്രയാസമുണ്ടാവും. അങ്ങനെ പ്രയാസമുണ്ടാവുന്നവരുടെ കൂടെ നിന്ന്, അവരുടെ പ്രയാസം പരിഹരിച്ച് വികസന പദ്ധതി ഏറ്റെടുക്കുന്ന പുതിയൊരു സമീപനം സര്‍ക്കാര്‍ സ്വീകരിച്ചു. ഇതുകൊണ്ടാണ് സ്തംഭിച്ചുപോയ പദ്ധതികള്‍ നടപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാറിന് സാധിച്ചത്.
എല്‍ഡിഎഫ് പ്രവര്‍ത്തനം ജനങ്ങള്‍ ഏറ്റെടുത്തു
വികസനത്തിന് ഒരു വോട്ട്, മതനിരപേക്ഷതക്ക് ഒരു വോട്ട് എന്നതാണ് എല്‍ഡിഎഫ് മുന്നോട്ട് വെച്ച സമീപനം. ജനങ്ങളുടെ മുദ്രാവാക്യമായിത് മാറി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ജനങ്ങള്‍ ഏറ്റെടുത്തു. ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയാണിത്. സ്ത്രീകള്‍ ഇത്രയേറെ രംഗത്തിറങ്ങിയ മറ്റൊരു തെരഞ്ഞെടുപ്പില്ല. സ്ത്രീകള്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍ 50 ശതമാനം പ്രാതിനിധ്യം അനുവദിച്ചത് 2010ല്‍ എല്ഡിഎഫഎ സര്‍ക്കാറാണ്. 33 ശതമാനമേ വേണ്ടൂ എന്ന യുഡിഎഫ് സമീപനം തള്ളിയാണ് 50 ശതമാനം സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്തിയത്. 50 ശതമാനം സ്ത്രീകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ വന്നുവെന്ന് മാത്രമല്ല, ജനറല്‍ സീറ്റുകളിലും സ്ത്രീകള്‍ മത്സരിച്ചു. 60 ശതമാനത്തോളം സ്ത്രീകളാണ് ജനപ്രതിനിധികളായി തദ്ദേശസ്ഥാപനങ്ങളലലുള്ളത്.
ജനറല്‍ വാര്‍ഡുകളില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളെ മത്സരിപ്പിച്ചത് എല്‍ഡിഎഫാണ്. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ അവസരം നല്‍കാനുള്ള എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണിത്. സ്ത്രീ ശാക്തീകരണത്തില്‍ ഇടതുപക്ഷം നടത്തുന്ന ഏറ്റവും വലിയ ഇടപെടലാണിത്. തദ്ദേശസ്ഥാപനങ്ങളെ മൂന്നാമത്ത സര്‍ക്കാറെന്ന നിലയില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളണ് പ്രകടനപത്രികയിലൂടെ എല്‍ഡിഎഫ് ജനസമക്ഷം അവതരിപ്പിച്ചതെന്നും കോടിയേരി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/378YEwA
Comments