VIDEO - 'മോദി പെരുമനെ തീരേമു ബേണ്ടാ, എങ്കെക്കു എങ്കടെ അരിവാളു മതിയേ'; വൈറലായി ആദിവാസികളുടെ ആഹ്ലാദപ്രകടനം
കല്പ്പറ്റ > തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തില് വൈറലായി ആദിവാസികളുടെ ആഹ്ലാദപ്രകടനം. തിരുനെല്ലി പഞ്ചായത്തില് എല്ഡിഎഫ് വിജയത്തില് ആഹ്ലാദം പ്രകടിപ്പിച്ച് ആദിവാസികള് നടത്തിയ പ്രകടനത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില് വൈറലാകുന്നത്. ആദിവാസികള് കൂട്ടത്തോടെ പണിയ ഭാഷയില് മുദ്രാവാക്യം വിളിച്ചു നീങ്ങുന്നതാണ് വീഡിയോ.
'മോദി പെരുമനെ തീരേമു ബേണ്ടാ, എങ്കെക്കു എങ്കട അരിവാളു മതിയോ' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ആവേശത്തോടെ വിളിക്കുന്നത്. സ്ത്രീകളും കുട്ടികളും യുവാക്കളുമെല്ലാം ചെങ്കൊടിയേന്തി നീങ്ങുകയാണ്. വീഡിയോ ഇതിനകം ആയിരങ്ങള് പങ്കിട്ടു. ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് സെക്രട്ടറി കെ ജിതിനാണ് വീഡിയോ പകര്ത്തി പങ്കുവച്ചത്.
പഞ്ചായത്തിലെ ഒന്നാം വാര്ഡായ തിരുനെല്ലിയില് എല്ഡിഎഫ് സ്ഥാനാര്ഥി പി എന് ഹരിന്ദ്രന്റെ വിജയത്തിലുള്ള ആഹ്ലാദപ്രകടനമാണിത്. തിരുനെല്ലി ക്ഷേത്രം ഉള്പ്പെടുന്ന വാര്ഡാണിത്. പഞ്ചായത്തില് എല്ഡിഎഫ് സമ്പൂര്ണവിജയമാണ് നേടിയത്. ആകെയുള്ള 17 സീറ്റും തൂത്തുവാരി.
2015ല് ഒരുവാര്ഡില് യുഡിഎഫ് വിജയിച്ചിരുന്നു. ഇത്തവണ അതും എല്ഡിഎഫ് പിടിച്ചു. സംസ്ഥാനത്ത് ആദിവാസി ജനസംഖ്യയില് മുന്നിലുള്ള പഞ്ചായത്തുകളിലൊന്നാണ് തിരുനെല്ലി. പട്ടികവര്ഗ വിഭാഗങ്ങളിലുള്പ്പെടെ കൂടുതല് സ്വാധീനം ഉറപ്പിച്ചാണ് എല്ഡിഎഫ് മുന്നേറ്റം. ഇത്തവണ 15 സീറ്റില് സിപിഐ എമ്മും ഒരുസീറ്റില് സിപിഐയും മറ്റൊരുസീറ്റില് എല്ഡിഎഫ് സ്വതന്ത്രനുമാണ് വിജയിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/3awRTaj
Comments