മുംബൈ ആശുപത്രിയിൽ 10 കുഞ്ഞുങ്ങൾ പൊള്ളലേറ്റു മരിച്ചു
മുംബൈ> മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ പത്ത് നവജാത ശിശുക്കൾ പൊള്ളലേറ്റു മരിച്ചു. ഏഴു കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി.
ഭണ്ഡാര ജില്ലാ ജനറൽ ആശുപത്രിയിൽ ഇന്ന് പുലർച്ചെ രണ്ടുമണിക്കാണ് തീപിടിത്തമുണ്ടായത്. ഒരു ദുവസം മുതൽ മൂന്ന് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. മുംബൈയിൽ നിന്ന് 900 കിലോമീറ്റർ അകലെയാണ് ആശുപത്രി.ആശുപത്രിയിലെ സിക് ന്യൂബോൺ കെയർ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്.
Credits National || Deshabhimani Online News https://ift.tt/3oxvX2L
Comments