12.7 ലക്ഷം പേർ വാക്‌സിനെടുത്തു


ന്യൂഡൽഹി
കോവിഡ് പ്രതിരോധയജ്ഞം ഏഴാംദിവസം പിന്നിട്ടപ്പോൾ രാജ്യത്ത് 12.7 ലക്ഷത്തിലധികം ആരോഗ്യപ്രവർത്തകർ വാക്സിൻ സ്വീകരിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറുവരെ 12,72,097 പേർ വാക്സിൻ കുത്തിവച്ചു. ഏഴാംദിനത്തിൽ വാക്സിനെടുത്ത 267 പേർക്ക് പാർശ്വഫലം റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രി സ്വന്തം മണ്ഡലമായ വാരാണസിയിൽ വാക്സിൻ സ്വീകരിച്ചവരുമായി വീഡിയോകോൺഫറൻസ് വഴി സംവദിച്ചു. വാക്സിൻ സുരക്ഷിതമാണെന്നും ആശങ്കകളും തെറ്റിദ്ധാരണകളും മനസ്സുകളിൽനിന്ന് തുടച്ചുകളയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്ത് 24 മണിക്കൂറിൽ 14,595 പുതിയ കോവിഡ് ബാധിതരും 163 മരണവും റിപ്പോർട്ട് ചെയ്തു. മൊത്തം രോഗബാധിതർ 1,06,25,428 ആയി. മരണം 1,53,032.



Credits National || Deshabhimani ​Online ​News https://ift.tt/2NlLeWE

Comments

Archive

Contact Form

Send