മുടങ്ങിക്കിടന്ന 150 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികള് സമയബന്ധിതമായി പൂര്‍ത്തീകരിക്കും: കെഎസ്ഇബി
തിരുവനന്തപുരം> മുടങ്ങിക്കിടന്ന 150 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികള് സമയബന്ധിതമായി പൂര്ത്തീകരിക്കുവാന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്ഡ് തീരുമാനിച്ചു. പത്തു വര്ഷത്തിലേറെയായി നിയമ സാങ്കേതിക കരാര് തടസങ്ങളാല് മുടങ്ങിക്കിടന്നിരുന്ന പദ്ധതികളാണ് പുതിയ കരാര് നല്കി സമയബന്ധിതമായി പൂര്ത്തീകരിക്കുവാന് തീരുമാനിച്ചത്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്ന്ന കെ എസ് ഇ ബിയുടെ ഫുള് ബോര്ഡ് യോഗമാണ് ഇക്കാര്യത്തിന് അംഗീകാരം നല്കിയത്.
60 മെഗാവാട്ടിന്റെ പള്ളിവാസല് എക്സ്റ്റന്ഷന് സ്കീം, 40 മെഗാവാട്ടിന്റെ തൊട്ടിയാര് പദ്ധതി, 6 മെഗാവട്ടിന്റെ ചതന്കോട്ടുനട, 24 മെഗാവാട്ടിന്റെ ഭൂതത്താന്കെട്ട് 24 മെഗാവാട്ടിന്റെ പൊരിങ്ങള്കുത്ത് പദ്ധതി എന്നിവ ഉള്പ്പടെ യുള്ള പദ്ധതികളാണ് പൂര്ത്തീകരിക്കുന്നത്.
പുതുതായി 150 മെഗാവാട്ട് ജലവൈദ്യുത പദ്ധതികൂടി കേരളത്തില് ലഭിക്കുമ്പോള് അത് സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന് കരുത്ത് പകരും. കുറഞ്ഞ നിരക്കില് ഗുണമേന്മയുള്ള വൈദ്യുതി കേരളത്തിലെ ഉപഭോക്താക്കള്ക്ക് ലഭ്യമാക്കാനും സാധിക്കും.
Credits Kerala || Deshabhimani Online News https://ift.tt/2JI0ags
Comments