21 വർഷത്തെ ആർഎസ്‌എസ്‌ ബന്ധം വിട്ടു; എഴുകോണിൽ മണ്ഡൽ കാര്യവാഹക്‌ ഡിവൈഎഫ്‌ഐയിൽ

എഴുകോൺ > ഇരുപത്തിയൊന്നു വർഷത്തെ ആർഎസ്എസ് ബന്ധം ഉപേക്ഷിച്ച് മണ്ഡലം കാര്യവാഹക് ഇടതുപക്ഷത്തേക്ക്. ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അംഗവും എബിവിപി നഗർ പ്രസിഡന്റും ആർഎസ്എസ് കൊട്ടാരക്കര മണ്ഡലം കാര്യവാഹകുമായിരുന്ന വിഷ്ണു വല്ലം ഡിവൈഎഫ്ഐയിലാണ് ചേർന്നത്.

കൊട്ടാരക്കര അബ്ദുൾ മജീദ് സ്മാരകത്തിൽ ചേർന്ന ചടങ്ങിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ് ആർ അരുൺ ബാബു വിഷ്ണു വല്ലത്തെ സ്വീകരിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ബി രാഘവൻ, ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക് സെക്രട്ടറി എ അഭിലാഷ്, ബ്ലോക്ക് പ്രസിഡന്റ് ജെ അനുരൂപ്, കൊട്ടാരക്കര ബ്ലോക്ക് പ്രസിഡന്റ് ഫൈസൽ ബഷീർ, ആർ പ്രശാന്ത്, അമീഷ് ബാബു, രാംകുമാർ, എൻ നിയാസ്, ഗോപീകൃഷ്ണൻ എന്നിവർ പങ്കെടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2LEgsrB

Comments

Archive

Contact Form

Send