സംസ്ഥാനത്ത് അഞ്ച് പുതിയ ഗവ. ഐടിഐകള്‍; 27 എയ്ഡഡ് ഹയര്‍സെക്കൻഡറി സ്കൂളുകളിൽ 173 തസ്തികകള്‍
തിരുവനന്തപുരം > സംസ്ഥാനത്ത് അഞ്ച് പുതിയ ഗവണ്മെന്റ് ഐടിഐകള്‍ സ്ഥാപിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. കൊല്ലം ജില്ലയില്‍ കുളത്തൂപ്പുഴ, പോരുവഴി, ഇടുക്കി ജില്ലയിലെ ഏലപ്പാറ, കരുണാപുരം, മലപ്പുറം ജില്ലയിലെ വാഴക്കാട് എന്നിവിടങ്ങളിലായിരിക്കും ഐടിഐകള്‍ സ്ഥാപിക്കുക. ഇതിനാവശ്യമായ 50 തസ്തികകള്‍ സൃഷ്ടിക്കും.
2014 -15 അധ്യയനവര്‍ഷം ആരംഭിച്ച 27 എയ്ഡഡ് ഹയര്‍സെക്കന്ററി സ്കൂളുകള്‍ക്ക് വേണ്ടി 173 തസ്തികകള്‍ സൃഷ്ടിക്കാനും 21 തസ്തികകള്‍ അപ്ഗ്രേഡ് ചെയ്യാനും തീരുമാനിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/390v79q
Comments