ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം: 2പേർ ടാക്‌സിയിലെത്തുന്ന ദൃശ്യം ലഭിച്ചു
ന്യൂഡൽഹി> ഇസ്രയേല് എംബസിക്ക് സമീപത്തെ സ്ഫോടനത്തില് രണ്ട് പേര് എംബസിക്ക് മുന്നിലേക്ക് വാഹനത്തില് വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള് ലഭിച്ചു. ഇവരെ എത്തിച്ച കാർ ഡ്രൈവരെ തിരിച്ചറിഞ്ഞതായും പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.
സ്ഫോടനവുമായി ബന്ധപ്പെട്ട് ഇറാന് സംഘടനകളുടെ പങ്കും അന്വേഷിക്കുന്നുണ്ട്. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ കത്തില് ഇറാന് ബന്ധം തെളിയിക്കുന്ന പരാമര്ശങ്ങളുണ്ട്. ഡല്ഹിയിലെ ഇസ്രയേല് എംബസിക്ക് സമീപം സ്ഫോടനമുണ്ടായതിനെത്തുടര്ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഡല്ഹി പൊലീസിന്റെ പ്രത്യേക വിഭാഗത്തെ ഇസ്രയേല് എംബസിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചു.
അതീവസുരക്ഷാ മേഖലയിലേക്കു കുറഞ്ഞ അളവിലെങ്കിലും സ്ഫോടകവസ്തുക്കള് എത്തിച്ചത് ഏറെ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്സികള് വിലയിരുത്തുന്നത്.. സ്ഫോടനത്തില് മൂന്ന് കാറുകളുടെ ചില്ലുകള് തകര്ന്നിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ടാണ് ഇസ്രയേല് എംബസിക്കു സമീപം തീവ്രത കുറഞ്ഞ സ്ഫോടനം ഉണ്ടായത്.
Credits Kerala || Deshabhimani Online News https://ift.tt/36rTkUp
Comments