ഉദ്‌ഘാടനത്തിന്‌ മുമ്പ്‌ വൈറ്റില പാലത്തിൽ വാഹനമോടി ച്ച 4 പേർ അറസ്‌റ്റിൽ


കൊച്ചി> വൈറ്റില പാലം ഉദ്ഘാടനത്തിന് മുമ്പ് വാഹനം കടത്തിവിട്ട സംഭവത്തിൽ വി ഫോർ കൊച്ചി പ്രവർത്തകർരായ നാലുപേർ അറസ്റ്റിൽ.നിപുൺ ചെറിയാൻ, സൂരജ്, ആഞ്ചലോസ്, റാഫേൽ എന്നിവരാണ് അറസ്റ്റിലായത്. മരട് പൊലീസ് കേസെടുത്തു.

ചൊവ്വാഴ്ച രാത്രി ഒരു സംഘം ആളുകളെത്തിയാണ് ഒരു വശത്തെ ബാരിക്കേഡുകൾ തള്ളിമാറ്റി പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്. ശനിയാഴ്ചയാണ് പാലം ഉദ്ഘാടനം . ലോറി അടക്കമുള്ള വാഹനങ്ങൾ പാലത്തിൽ കയറി വലിയ ഗതാഗത കുരുക്കാണ് ഉണ്ടായത്. വാഹനങ്ങൾ പുറകോട്ടിറക്കി പൊലീസ് പാലം വീണ്ടുമടച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/38XUur2

Comments

Archive

Contact Form

Send