എല്‍ഡിഎഫിന് 580 ഗ്രാമപഞ്ചായത്തുകള്‍, 110 ബ്ലോക്കുകളും നേടി
കൊച്ചി > മാറ്റിവെയ്ക്കപ്പെട്ട അധ്യക്ഷ തെരഞ്ഞെടുപ്പുകളും പൂര്‍ത്തിയായതോടെ ത്രിതല പഞ്ചായത്ത് ഭരണസമിതികളുടെ അവസാന കക്ഷിനില ലഭ്യമായി. ക്വാറം തികയാത്തതിനാല്‍ ചിങ്ങോലി (ആലപ്പുഴ), തോട്ടപ്പുഴശേരി (പത്തനംതിട്ട), വെങ്ങോല, വാഴക്കുളം (എറണാകുളം) എന്നീ പഞ്ചായത്തുകളില്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 31നാണ് നടന്നത്. ഇതില്‍ വാഴക്കുളം പഞ്ചായത്ത് എല്‍ഡിഎഫ് നേടിയപ്പോള്‍ വെങ്ങോലയിലും ചിങ്ങോലിയിലും യുഡിഎഫ് വിജയിച്ചു. തോട്ടപ്പുഴശേരിയില്‍ യുഡിഎഫ്-ബിജെപി പിന്തുണയോടെ സ്വതന്ത്രനാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇതോടെ 941 ഗ്രാമപഞ്ചായത്തുകളില്‍ 580ഉം എല്‍ഡിഎഫ് നേടി. 327 പഞ്ചായത്തുകളാണ് യുഡിഎഫിനുള്ളത്.
മാറ്റിവെയ്ക്കപ്പെട്ട ഇടുക്കി ബ്ലോക്ക്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പും പൂര്‍ത്തിയായി. 10 വര്‍ഷത്തിനുശേഷം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ് നേടി. സിപിഐ എമ്മിന്റെ കെ എം അന്‍വര്‍ അലിയാണ് പ്രസിഡന്റ്. സിപിഐ എം സ്വതന്ത്ര അജി ടീച്ചറെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. ഇതോടെ എറണാകുളം ജില്ലയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഏഴ് ബ്ലോക്ക് പഞ്ചായത്തുകല്‍ വീതമായി. യുഡിഎഫ്, ട്വന്റി 20 അംഗങ്ങള്‍ വിട്ടുനിന്നതിനാലാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടി വന്നത്. ഇടുക്കി ബ്ലോക്കില്‍ യുഡിഎഫ് വിജയിച്ചു. രാജി ചന്ദ്രന് പ്രസിഡന്റായും എബി തോമസ് വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
ഇതോടെ 110 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫും 41 ഇടത്ത് യുഡിഎഫുമാണ് ഭരണത്തില്‍.
Credits Kerala || Deshabhimani Online News https://ift.tt/3hG3zcg
Comments