യുഡിഎഫ് ഭരണത്തിലെ പൊലീസ് പീഡനം: ഡയറ്റ് അധ്യാപകന് 5 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

ബത്തേരി> യുഡിഎഫ് ഭരണത്തില് പൊലീസിന്റെ പീഡനത്തിന് വിധേയനായ ഡയറ്റ് അധ്യാപകന് അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്കണമെന്ന് കോടതി വിധിച്ചു. എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ 2003 ഫെബ്രുവരി 22ന് ബത്തേരി ഡയറ്റിലെ സീനിയര് അധ്യാപകന് കെ കെ സുരേന്ദ്രനെ അന്യായമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്ദിച്ചെന്ന കേസില് സുരേന്ദ്രന് സമര്പ്പിച്ച സ്വകാര്യ ഹര്ജിയിലാണ് ബത്തേരി സബ് കോടതി ജഡ്ജി അനിറ്റ് ജോസഫ് അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്കണമെന്ന് വിധിച്ചത്.

ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില് നടന്ന മുത്തങ്ങ സമരത്തിന്റെ ഭാഗമായി നടന്ന പൊലീസ് വെടിവയ്പ്പിന്റെയും ഏറ്റുമുട്ടലിന്റെയും ഭാഗമായാണ് സുരേന്ദ്രനെ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്ത് ഭീകരമായി മര്ദിച്ചത്. ഒരുമാസത്തോളം ജയിലിലായിരുന്ന സുരേന്ദ്രന്റെ കര്ണപുടം പൊട്ടിയിരുന്നു. ഏറെ നാള് ചികിത്സയിലായിരുന്നു.

2014ല് അന്നത്തെ ബത്തേരി എസ്ഐ പി വിശ്വംഭരന്, എഎസ്ഐ പി എം മത്തായി, പൊലീസുകാരായ വര്ഗീസ്, ഇ വസന്തകുമാര്, കെ ആര് രഘുനാഥന്, കലക്ടര്, ചീഫ് സെക്രട്ടറി, ഹോം സെക്രട്ടറി തുടങ്ങിയവരെ എതിര് കക്ഷികളാക്കി നല്കിയ ഹര്ജിയിലാണ് വിധി. സുരേന്ദ്രന് വേണ്ടി കേസില് അഡ്വ. കെ എന് മോഹനന് ഹാജരായി.




Credits Kerala || Deshabhimani ​Online ​News https://ift.tt/3qj3PRt

Comments

Archive

Contact Form

Send