തിരുവനന്തപുരത്ത് മീൻ ലോറിയും കാറും കൂട്ടിയിടിച്ച് 5 മരണം
തിരുവനന്തപുരം> തിരുവനന്തപുരത്ത് തോട്ടക്കാട് മീൻലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു.
രാത്രി പത്തരയോടെ ഉണ്ടായ അപകടത്തിൽ കാർ യാത്രക്കാരായിരുന്ന കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്.
വിഷ്ണു, രാജീവ്, അരുൺ, സുധീഷ് , സൂര്യോദയകുമാർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ കാറിന് തീപിടിച്ചു.
മരിച്ച 2 പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലും 2 മൃതദേഹം വലിയകുന്ന് താലൂക്ക് ആശുപതിയിലും ഒരു മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലുമാണ്.
Credits Kerala || Deshabhimani Online News https://ift.tt/2Yj9YkA
Comments