ഇന്ധനവില വീണ്ടും കൂട്ടി; കൊച്ചിയിൽ പെട്രോളിന് 86.77 രൂപ
ന്യൂഡൽഹി> രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി.പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 86ഴ77 രൂപയും ഡീസലിന് 86.57 രൂപയുമായി.ഈ മാസം 7ാം തവണയാണ് കേന്ദ്രം വിലകൂട്ടുന്നത്.
കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ച എക്സൈസ് നികുതിയാണ് ഈ കൊള്ള വിലയ്ക്ക് പിന്നിൽ. പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന വിലയേക്കാൾ ഉയർന്ന തുകയാണ് നികുതി. ഐഒസിയുടെ കണക്കനുസരിച്ച് ഒരുലിറ്റർ പെട്രോളിന് അടിസ്ഥാനവില 28.13 രൂപയും ഡീസലിന് 29.19 രൂപയുമാണ്.
എന്നാൽ, ഒരുലിറ്റർ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയും എക്സൈസ് നികുതിയാണ്. നികുതികൂടി ചേർത്ത് പെട്രോൾവില 61.11 രൂപയായും ഡീസൽവില 61.02 രൂപയായും ഉയരുന്നു. ഇതോടൊപ്പം ഡീലർമാർക്കുള്ള കമീഷനും വാറ്റുംകൂടി ചേർത്താണ് ജനത്തെ കൊള്ളയടിക്കുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/2KU38iw
Comments