"കേരളത്തിലെ 90 ശതമാനം ബിജെപി നേതാക്കളെയും വിശ്വസിക്കാൻ കൊള്ളില്ല; രൂക്ഷവിമർശനവുമായി മേജർ രവി
കൊച്ചി > സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും നടനുമായ മേജർ രവി. 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന് കൊള്ളാത്തവരാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് എന്ത് കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കെന്നും മേജർ രവി വിമർശിച്ചു.
സംസ്ഥാനത്തെ നേതാക്കള് പറഞ്ഞാല് താന് മത്സരിക്കില്ലെന്നും മേജര് രവി വ്യക്തമാക്കിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തവണ ഒരിടത്തുപോലും ബിജെപി നേതാക്കള്ക്ക് വേണ്ടി പ്രസംഗിക്കാന് പോകില്ലെന്നും മേജർ രവി പറഞ്ഞു. താഴെ തട്ടിലെ ജനങ്ങളെ ബിജെപി നേതാക്കൾ തിരിഞ്ഞ് നോക്കാറില്ലെന്നും ഗ്രൂപ്പ് പറഞ്ഞ് പാര്ട്ടിയെ തകര്ക്കാന് ആണ് ഇവര് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മസില് പിടിച്ചു നടക്കാന് മാത്രം ഇവര്ക്ക് കഴിയുകയുള്ളൂ. രാഷ്ട്രീയം ജീവിതമാര്ഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കള് എന്നും മേജർ രവി ആരോപിച്ചു. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് തന്നെയാണ് ബിജെപി നേതാക്കൾക്കെതിരെ മേജർ രവി രംഗത്തെത്തിയത്.
Credits Kerala || Deshabhimani Online News https://ift.tt/3iEQ2SM
Comments