കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം: ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു

ന്യൂഡല്ഹി> കേന്ദ്രസര്ക്കാരിന്റെ കാര്ഷിക നിയമത്തിനെതിരായി ഡല്ഹി അതിര്ത്തിയില് സമരം ചെയ്യുന്ന കര്ഷകന് ആത്മഹത്യ ചെയ്തു. കര്ഷക നിയമത്തിനെതിരെ പ്രതിഷേധിച്ചാണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

ഉത്തര്പ്രദേശിലെ രാംപുര് ജില്ലയില്നിന്നുള്ള കാഷ്മിര് സിങ് (75) ആണ് മരിച്ചത്.ബാപ്പു എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. സമരസ്ഥലത്തിനടുത്ത് ഒരു ശൗചാലയത്തില് തൂങ്ങി മരിച്ച നിലയില് ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.

കാര്ഷിക നിയമങ്ങള് അടിച്ചേല്പ്പിക്കുന്ന കേന്ദ്രസര്ക്കാരിനെതിരെ രൂക്ഷമായ വിമര്ശനം ഉന്നയിച്ചുകൊണ്ടുള്ള ആത്മഹത്യാ കുറിപ്പാണ് കണ്ടെത്തിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്ട്ട് ചെയ്തു. 38 ദിവസങ്ങളായി തുടരുന്ന കര്ഷക സമരത്തിനിടെ ഇതുവരെ 30ല് അധികം കര്ഷകര് വിവിധ കാരണങ്ങളാല് മരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം സിംഗു അതിര്ത്തിയില് ഹരിയാണയില്നിന്നുള്ള ഒരു പുരോഹിതന് സ്വയം നിറയൊഴിച്ച് മരിച്ചിരുന്നു.

പോലീസ് ഇതുവരെ ആത്മഹത്യയ്ക്കുള്ള കാരണം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം സമരസ്ഥലത്തുതന്നെ അടക്കംചെയ്യണമെന്നും ആത്മഹത്യാ കുറിപ്പില് ആവശ്യപ്പെട്ടിട്ടുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3pLHM5N

Comments

Archive

Contact Form

Send