കെജിഎംഒഎ സംസ്ഥാന സമ്മേളനം : ശമ്പള പരിഷ്‌കരണത്തിന് സര്‍ക്കാര്‍ സന്നദ്ധം- കെ കെ ശൈലജ
തിരുവനന്തപുരം> കോവിഡ് സമയത്ത് സര്ക്കാരിനോടൊപ്പം നിന്ന് വിട്ടുവീഴ്ച വരുത്താതെ പ്രവര്ത്തിച്ച സംഘടനയാണ് കെജിഎംഒഎയെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. സംഘടനയുടെ 54--ാ- മത് സംസ്ഥാന സമ്മേളത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ആരോഗ്യരംഗം കഴിഞ്ഞ നാലര വര്ഷംകൊണ്ട് കൈവരിച്ച നേട്ടങ്ങള് ചെറുതല്ല. ഡോക്ടര്മാര്ക്കും മറ്റ് ആരോഗ്യപ്രവര്ത്തകര്ക്കുമാണ് ഇതിന്റെ കെഡ്രിറ്റ്. ശമ്പള പരിഷ്കരണം ഉള്പ്പെടെയുള്ള അര്ഹമായ പരിഗണന നല്കാന് സര്ക്കാര് സന്നദ്ധമാണ്. സംസ്ഥാനത്തെ ആരോഗ്യനയം പരിഷ്കരിക്കേണ്ടതായുണ്ട്- മന്ത്രി പറഞ്ഞു.
കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജി എസ് വിജയകൃഷ്ണന് അധ്യക്ഷനായി.ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മികച്ച റിപ്പോര്ട്ടിങ്ങിനുള്ള ഡോ.എം പി സത്യനാരയണന് സ്മരണയ്ക്കായി ഏര്പ്പെടുത്തിയ അവാര്ഡ് മാതൃഭൂമി ന്യൂസ് റിപ്പോര്ട്ടര് ജിതിന് ചന്ദ്രനും ആരോഗ്യരംഗത്തെ മികച്ച സന്നദ്ധപ്രവര്ത്തനത്തിനുള്ള ഡോ. എസ് വി സതീഷ് കുമാര് മെമ്മോറിയല് അവാര്ഡ് ഡല്ഹി കേന്ദ്രമായി പ്രവര്ത്തിക്കുന്ന ഡിസ്ട്രസ് മാനേജ്മെന്റ് കളക്ടീവ് ഇന്ത്യയ്ക്കും സമ്മാനിച്ചു.
മികച്ച സേവനം കാഴ്ചവച്ച ഡോക്ടര്മാര്ക്കുള്ള അവാര്ഡുകള് ഡോ. കെ സി രമേശന് (അഡ്മിനിസ്ട്രേറ്റീവ് കേഡര്), ഡോ. രമേശ് ബാബു മൊട്ടാമല് (സൂപ്പര് സ്പെഷ്യാലിറ്റി കേഡര്), ഡോ. ഡി ബാലചന്ദര് (സ്പെഷ്യാലിറ്റി കേഡര്), ഡോ. അജിത്ത് കുമാര് സി (ജനറല് കേഡര്) എന്നിവര്ക്ക് സമ്മാനിച്ചു.
കെജിഎംഒഎയുടെ പുതിയ ഭാരവാഹികളായി ഡോ. ജി എസ് വിജയകൃഷ്ണന് (സംസ്ഥാന പ്രസിഡന്റ്), ഡോ. സുരേഷ് ടി എന് (സംസ്ഥാന സെക്രട്ടറി ), ഡോ. ജമാല് അഹമ്മദ് ( ട്രഷറര്), ഡോ. അനൂപ് വി എസ് (മാനേജിങ് എഡിറ്റര്) എന്നിവര് ചുമതലയേറ്റു.
Credits Kerala || Deshabhimani Online News https://ift.tt/2Y9b6Y1
Comments