മുംബൈ കർഷക-തൊഴിലാളി മഹാസംഗമത്തിൽ ആവേശമായി മലയാളികളായ അച്ഛനും മകളും
മുംബൈ> മുംബൈ ത്രിദിന കർഷക-തൊഴിലാളി മഹാസംഗമത്തിൽ ആവേശമായി മലയാളി ചിത്രകാരനും മകളും. ഡൽഹി അതിർത്തിയിൽ രണ്ടു മാസമായി സമരം നയിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മുംബൈ നഗരത്തിൽ നടത്തിയ ത്രിദിന കർഷക-തൊഴിലാളി മഹാസംഗമത്തിലാണ് വേറിട്ട കാഴ്ച . ചിത്രകാരനും കവിയുമായ ടി കെ മുരളീധരനും ചിത്രകാരി കൂടിയായ മകൾ കൃഷ്ണ മുരളീധരനും ചേർന്നാണ് കർഷക സമരത്തെ പിന്തുണച്ച് ഒരുമിച്ചൊരു ചിത്രം വരച്ചത്.
.jpg)
മുംബൈയിൽ നടക്കുന്ന ത്രിദിന കർഷക-തൊഴിലാളി മഹാസംഗമത്തിൽ പങ്കെടുക്കാൻ അഖിലേന്ത്യാ കിസാൻസഭയുടെ ആഭിമുഖ്യത്തിൽ ഇരുപതിനായിരത്തിലധികം കർഷകരും തൊഴിലാളികളുമാണ് ശനിയാഴ്ച വാഹന റാലിയായി നാസിക്കിൽ നിന്നും പുറപ്പെട്ടത്. ഞായറാഴ്ച മുംബൈയിൽ എത്തിയ മാർച്ചിന് ആവേശകരമായ സ്വീകരമാണ് ലഭിച്ചത്. വിവിധ മേഖലകളിൽ നിന്നായി നിരവധി മലയാളികളും റാലിയിൽ പങ്ക് ചേർന്നു.
ഞായറാഴ്ച രാത്രിയോടെ കർഷക -തൊഴിലാളി റാലി മുംബൈയിലെ അസാദ് മൈതാനത്തിൽ എത്തിച്ചേർന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് രാജ് ഭവൻ മാർച്ചു നടക്കും
Credits National || Deshabhimani Online News https://ift.tt/3sWrDfZ
Comments