സന്നദ്ധ സേനയുടെ ബ്രാന്ഡ് അംബാസിഡറായി ടൊവിനോ തോമസ്; വലിയ ഉത്തരവാദിത്വമെന്ന് താരം
തിരുവനന്തപുരം > സംസ്ഥാന സര്ക്കാര് രൂപീകരിച്ച സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്ഡ് അംബാസിഡറായി സിനിമാതാരം ടൊവിനോ തോമസിനെ പ്രഖ്യാപിച്ചു. ഓണ്ലൈനായി നടന്ന ചടങ്ങില് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. ചലച്ചിത്രരംഗത്തെ തിരക്ക് മാറ്റിവെച്ച് സന്നദ്ധസേന അംഗമായി മാറാന് ടൊവിനോ തീരുമാനിച്ചത് വളരെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൊവിനോയുടെ സാന്നിധ്യം സേനയിലേക്ക് കൂടുതല് യുവാക്കളെ ആകര്ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബ്രാന്ഡ് അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ട തനിക്ക് ലഭിച്ചത് വലിയ അംഗീകാരവും ഉത്തരവാദിത്വവുമാണെന്ന് ടൊവിനോ പറഞ്ഞു. നിരവധി ദുരന്തങ്ങള് നേരിടേണ്ടി വന്നപ്പോള് എല്ലാവരും ഒന്നിച്ചുനിന്നാണ് പ്രതിരോധിച്ചത്. വ്യത്യസ്തതകള് മറന്നുള്ള ഈ കൂട്ടായ്മ മലയാളിയുടെ പ്രത്യേകതയാണ്. കൂടുതല്പേര് സാമൂഹിക സന്നദ്ധസേനയില് അംഗമാകണമെന്നും ടൊവിനോ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3q3ggkb
Comments