എടുത്തുപറയണം, ഈ സർക്കാരിന്റെ നേട്ടങ്ങൾ: ജ. കെ ടി തോമസ്‌


കോട്ടയം> "എൽഡിഎഫ് സർക്കാരിന്റെ വികസനപദ്ധതികൾ എല്ലാം എടുത്തുപറയത്തക്കതാണ്. അഞ്ചുകൊല്ലം വികസനം എന്നത് യാഥാർഥ്യമായി' –- ഗൃഹസന്ദർശനത്തിനെത്തിയ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവനോടും പ്രവർത്തകരോടും ജസ്റ്റിസ് കെ ടി തോമസ് മനസുതുറന്നു.

"റോഡ്, ആശുപത്രി എന്നുവേണ്ട സമസ്തമേഖലയിലും വികസനമുണ്ടായി. മുടങ്ങിക്കിടന്ന പല പദ്ധതികളും പൂർത്തിയാക്കി. ലോ ആൻഡ് ഓർഡർ പ്രശ്നങ്ങൾ ഇല്ലാതായി. കോവിഡ്, പ്രളയംപോലുള്ള സന്ദർഭങ്ങളിൽ നൽകിയ കരുതൽ മറക്കാനാവില്ല. വികസന പ്രവർത്തനം ഇനിയും മുന്നോട്ട് പോകണം.' –- അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ കെഫോൺ പദ്ധതിയും അതിവേഗ കോറിഡോർ പദ്ധതിയും വലിയ മാറ്റം ഉണ്ടാക്കുമെന്ന് ഗുജറാത്ത് മുൻ ചീഫ് സെക്രട്ടറിയും നെടുമ്പാശ്ശേരി എയർപോർട്ട് ഡയറക്ടറുമായ റോയി പോൾ അഭിപ്രായപ്പെട്ടു. ദീർഘവീക്ഷണമുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എം കോടിമത, കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഗൃഹസന്ദർശനം നടന്നത്. കോടിമത ലോക്കൽ സെക്രട്ടറി പി സി ബിജു, കഞ്ഞിക്കുഴി ലോക്കൽ സെക്രട്ടറി പി ഐ ബോസ്, നഗരസഭാ കൗൺസിലർ ജിബി ജോൺ എന്നിവരും ഒപ്പമുണ്ടായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2YrXkzN

Comments

Archive

Contact Form

Send