ചാനൽ വാർത്ത സഭയുടെ നിലപാടല്ല; യാക്കോബായ സഭാ പ്രസ്‌താവനയ്‌ക്ക് സമിതിയായി
കോട്ടയം > മാധ്യമങ്ങൾക്ക് പ്രസ്താവന നൽകാൻ യാക്കോബായ സഭാ സമിതിയെ ചുമതലപ്പെടുത്തി. മെത്രാപോലീത്തൻ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി തോമസ് തീമോത്തിയോസ്, മീഡിയ സെൽ ചെയർമാൻ കുറിയാക്കോസ് തെയോഫിലോസ്, സബ് കമ്മിറ്റി ഭാരവാഹികളായ വൈദിക ട്രസ്റ്റി, സഭാ ട്രസ്റ്റി, സഭാ സെക്രട്ടറി എന്നിവർ ഉൾപ്പെട്ടതാണ് സമിതി. ഇവർ അറിയാതെ ഒരു ചാനലിൽ വന്ന പ്രസ്താവന സഭയുടേതല്ലെന്ന് തോമസ് മാർ തീമോത്തിയോസ് മെത്രാപോലീത്താ വാർത്താക്കുറിപ്പിൽ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/35gq7eC
Comments