ലോഡ്‌ജ് മുറിയിൽ യുവാവും യുവതിയും തൂങ്ങിമരിച്ചു
തൃശൂര്> ചാലക്കുടിയിലെ ലോഡ്ജ് മുറിയില് യുവതിയേയും യുവാവിനേയും തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. മരോട്ടിച്ചാല് സ്വദേശി സജിത്, ഈറോഡ് സ്വദേശി അനിത എന്നിവരാണ് മരിച്ചത്. അനിതയുടെ 12 ഉം പത്തും വയസുള്ള കുട്ടികള് ഒപ്പമുണ്ടായിരുന്നു. കുട്ടികൾ ഉറങ്ങുന്നതിനിടെയായിരുന്നു ഇവർ ജീവനൊടുക്കിയത്.
കുട്ടികളാണ് ലോഡ്ജ് ജീവനക്കാരെ വിവരം അറിയിക്കുന്നത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. അങ്കമാലിയിൽ താമസം ശരിയാകും വരെ ലോഡ്ജിൽ താമസിക്കുമെന്നാണ് ഇവർ റൂമെടുക്കുമ്പോൾ പറഞ്ഞിരുന്നത്. അനിത ഭർത്താവിനെ ഉപേക്ഷിച്ച് കുട്ടികളേയും കുട്ടി വന്നതാണെന്ന് കരുതുന്നു. രണ്ട് ദിവസം മുന്പാണ് ലോഡ്ജിൽ മുറിയെടുത്തത്.
Credits Kerala || Deshabhimani Online News https://ift.tt/3pEatSA
Comments