കുണ്ടന്നൂർ മേൽപ്പാലവും തുറന്നു; ഇനിയൊഴുകാം ഇതുവഴിയെ


കൊച്ചി> കുണ്ടന്നൂർ ജങ്ഷനിൽ നിർമ്മിച്ച മേൽപ്പാലവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാവിലെ വൈറ്റില മേൽപ്പാലം ഉദ്ഘാടനം ചെയ്തശേഷമാണ് കുണ്ടന്നൂർ മേൽപ്പാലം ഉദ്ഘാടനം ചെയ്തത്. പൊതു മരാമത്ത് മന്ത്രി ജി സുധാകരൻ അധ്യക്ഷനായി. ഇരു പാലങ്ങൾക്കും സമീപം ഉദ്ഘാടന വേദി സജ്ജീകരിച്ചിരുന്നു. മുഖമന്ത്രി വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

ഉദ്ഘാടനചടങ്ങിന് ശേഷം മന്ത്രി ജി സുധാകരൻ പാലത്തിലെത്തി നാടമുറിച്ച് പാലം തുറന്നുകൊടുത്തു.തുടർന്ന് മന്ത്രിയുടെ വാഹനവും പൊതുജനങ്ങളുടെ വാഹനവും പാലത്തിലൂടെ കടന്നുപോയി.

നേരത്തെ ഗതാഗത കുരുക്ക് സ്ഥിരമായിരുന്ന ഇവിടെ ഇനിമുതൽ ആലപ്പുഴ ,ആലുവ ഭാഗത്തേക്കും തൃപ്പൂണിത്തുറ , എറണാകുളം ഭാഗത്തേക്കും സുഖമായി യാത്രചെയ്യാം. ഭാരപരിശോധന വിജയകരമായി പൂർത്തിയാക്കിയാണ് ഇരുപാലങ്ങളും തുറക്കുന്നത്. ഇരുഭാഗത്തേക്കുമായി ആറുവരി ഗതാഗതമാണ് സാധ്യമാകുക.

കുണ്ടന്നൂരിൽ മേൽപ്പാലത്തിന്റെ നിർമ്മാണം ആഭംഭിച്ചത് 2018 മാർച്ച് 20നാണ്. പദ്ധതിക്ക് 88.77 കോടി രൂപയുടെ ഭരണാനുമതി നൽകി. എന്നാൽ 74.45 കോടി രൂപക്കാണ് കരാർ ഉറപ്പിച്ചത്. റോഡ്സ് ആൻറ് ബ്രിഡ്ജസ് ഡെവലപ്പ്മെൻറ് കോർപ്പറേഷനായിരുന്ന നിർമ്മാണചുമതല. മേൽനോട്ട ചുമതല പൊതുമരാമത്ത് വകുപ്പിന്റെ ദേശീയ വിഭാഗത്തിനും. 8.29 കോടിരൂപ ലാഭിച്ചാണ് പണി പൂർത്തിയാക്കിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/35kJHGw

Comments

Archive

Contact Form

Send