പാര്‍ലമെന്റിലേക്ക് ഇടത് എംപിമാരുടെ മാര്‍ച്ച്; പൊലീസിനെ മറികടന്ന് പ്രതിഷേധം മുന്നോട്ട്
ന്യൂഡല്ഹി > കര്ഷകര്ക്ക് നേരെയുള്ള അക്രമങ്ങളിലും കാര്ഷിക നിയമങ്ങളിലും പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധം. പാര്ലമെന്റിലേക്ക് എംപിമാര് മാര്ച്ച് ചെയ്യുകയാണ്. പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞുവെങ്കിലും എംപിമാര് മുന്നോട്ടുനീങ്ങി.
കര്ഷകര്ക്ക് പിന്തുണ അറിയിച്ച പ്രതിപക്ഷപാര്ടികള് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചു. സിപിഐ എം ഉള്പ്പെടെയുള്ള ഇടതുപക്ഷ പാര്ടികള്ക്കു പുറമെ കോണ്ഗ്രസ്, എന്സിപി, തൃണമൂല് കോണ്ഗ്രസ്, ഡിഎംകെ, എസ്പി, ആര്ജെഡി, ശിവസേന, നാഷണല് കോണ്ഫറന്സ്, എംഡിഎംകെ, കേരള കോണ്ഗ്രസ്, എഐയുഡിഎഫ് പിഡിപി തുടങ്ങിയ പാര്ടികള് ബഹിഷ്കരണത്തില് പങ്കാളികളാകും. ടിആര്എസ് അടക്കമുള്ള ചില കക്ഷികള്കൂടി പങ്കുചേര്ന്നേക്കും.
Credits National || Deshabhimani Online News https://ift.tt/3oqWjCz
Comments