എം വി ജയരാജന്റെ ആരോഗ്യനിലയില്‍ പുരോഗതി; പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും നിയന്ത്രണ വിധേയമായി

പരിയാരം > കോവിഡ് ന്യുമോണിയ ബാധിതനായി കണ്ണൂര് ഗവ.മെഡിക്കല് കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില് ചികിത്സയില് തുടരുന്ന സിപിഐ എം കണ്ണൂര് ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യസ്ഥിതിയില് ക്രമമായ പുരോഗതി കൈവരുന്നതായി മെഡിക്കല് ബോര്ഡ്. പ്രമേഹവും ഉയര്ന്ന രക്തസമ്മര്ദ്ദവും മരുന്നിലൂടെ നിയന്ത്രണ വിധേയമായിട്ടുണ്ട്.

രക്തത്തിലെ ഓക്സിജന്റെ അളവിലും പുരോഗതി ദൃശ്യമായതിനാല് മിനിമം വെന്റിലേറ്റര് സപ്പോര്ട്ടാണ് ഇപ്പോള് നല്കിവരുന്നത്. സാധാരണനിലയിലുള്ള ശ്വാസോച്ഛ്വാസ സ്ഥിതിയിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നതിനുള്ള ആദ്യഘട്ടമെന്നോണം ഇടവേളകളില് വെന്റിലേറ്ററില്നിന്നു
വിമുക്തനാക്കി രക്തത്തിലെ ഓക്സിജന്റെ അളവ് ക്രമീകരിക്കുന്നതും തുടരുന്നു. സ്വന്തമായി ആഹാരം കഴിച്ചുതുടങ്ങിയതോടെ ആ ഘട്ടങ്ങളിലും സിപാപ്പ് വെന്റിലേറ്റര് ഒഴിവാക്കാന് സാധിക്കുന്നുണ്ട്. കോവിഡ് തീവ്രത വ്യക്തമാക്കുന്ന രക്തത്തിലെ സൂചകങ്ങള് മാറിവരുന്നതായും മെഡിക്കല് ബോര്ഡ് വിലയിരുത്തി.

ശ്വാസകോശത്തിലെ കടുത്ത അണുബാധ കുറഞ്ഞുവരുന്നുണ്ടെങ്കിലും ഇത്തരം അസുഖം ബാധിച്ചവരില് നല്ലൊരു ശതമാനം പേരില് പിന്നീട് മറ്റ് അണുബാധ റിപ്പോര്ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില് കടുത്ത ജാഗ്രത തുടരും. ആരോഗ്യനിലയില് ആശാവഹമായ പുരോഗതി ക്രമേണയുണ്ടാകുമ്പോഴും കോവിഡ് ന്യുമോണിയ വിട്ടുമാറിയിട്ടില്ലാത്തതിനാല് നില ഗുരുതരമായി കണക്കാക്കി തന്നെ ചികിത്സ തുടരാനും പ്രിന്സിപ്പല് ഡോ. കെ എം കുര്യാക്കോസിന്റെ അധ്യക്ഷതയില് ചേര്ന്ന മെഡിക്കല് ബോര്ഡ് യോഗം തീരുമാനിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2NEC0F5

Comments

Archive

Contact Form

Send