യുഡിഎഫ് സീറ്റ് ചര്‍ച്ച: ആറ്റിങ്ങലും കയ്പമംഗലവും വേണ്ടെന്ന് ആര്‍എസ്പി; കൂടുതല്‍ സീറ്റ് വേണമെന്നും ആവശ്യം
തിരുവനന്തപുരം> നിയമസഭ തെരഞ്ഞെടുപ്പില് ഇക്കുറി ഏഴു സീറ്റെങ്കിലും വേണമെന്ന ആവശ്യവുമായി ആര്എസ് പി രംഗത്ത്. ഈ ആവശ്യം നടപ്പാകുന്നില്ലെങ്കില് രണ്ട് സീറ്റുകള് വച്ച് മാറണമെന്നും ആവശ്യപ്പെടും. ആറ്റിങ്ങലും, കയ്പമംഗലവും തങ്ങള്ക്ക് വേണ്ടെന്നും അതിന് പകരം മറ്റ് മണ്ഡലങ്ങള് നല്കണമെന്നും ആര്എസ്പി ആവശ്യമുന്നയിക്കും.
യുഡിഎഫ് ഘടകക്ഷിയായതോടെ കഴിഞ്ഞ തവണ 5 സീറ്റുകളാണ് ആര്എസ്പിക്ക് ലഭിച്ചത്- ചവറ, കുന്നത്തൂര്, ഇരവിപുരം, കയ്പമംഗലം, ആറ്റിങ്ങല് എന്നിവ. ഇതില് കുന്നത്തൂരും ആറ്റിങ്ങലും സംവരണ മണ്ഡലങ്ങള്.
2016 ല് പാര്ട്ടി മത്സരിച്ച 5 സീറ്റിലും പരാജയമായിരുന്നു ഫലം.
Credits Kerala || Deshabhimani Online News https://ift.tt/3a3kaTF
Comments