ഉപതെരഞ്ഞെടുപ്പ്; തൃശ്ശൂർ പുല്ലഴി ഡിവിഷനിൽ യുഡിഎഫിന് ജയം
തൃശൂർ > ഉപതെരഞ്ഞെടുപ്പ് നടന്ന തൃശ്ശൂർ കോർപ്പറേഷൻ പുല്ലഴി ഡിവിഷനിൽ യുഡിഎഫിന് വിജയം. കോൺഗ്രസ് നേതാവ് കെ രാമനാഥൻ 998 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അഡ്വ. മഠത്തിൽ രാമൻകുട്ടിയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർഥി വിജയിച്ച ഡിവിഷനാണിത്.
കെ രാമനാഥന് 2052 വോട്ടുകള് നേടിയപ്പോള് എല്ഡിഎഫിലെ അഡ്വ. മഠത്തില് രാമന്കുട്ടി 1049 വോട്ടും എന്ഡിഎയിലെ സന്തോഷ് പുല്ലഴി 539 വോട്ടുകളും സ്വന്തമാക്കി. ഇതോടെ കോര്പറേഷനിലെ എല്ഡിഎഫ്, യുഡിഎഫ് കക്ഷിനില 24 വീതമായി.
Credits Kerala || Deshabhimani Online News https://ift.tt/2NgJz4D
Comments