പ്രധാനമന്ത്രിയുടെ വാരണാസിയിൽ കോവിഡ് വാക്സിൻ എത്തിച്ചത് സൈക്കിളിൽ
ലഖ്നൗ > ഉത്തർപ്രദേശിലെ വാരണാസിയിൽ വാക്സിൻ വിതരണത്തിന് മുമ്പ് തന്നെ മുന്നൊരുക്കങ്ങളിൽ പിഴവ്. ഡ്രൈ റണിനായി വാരണാസിയിൽ വാക്സിനെത്തിച്ചത് സൈക്കിളിൽ. വാക്സിൻ വിതരണത്തിന് മുമ്പ് നടത്തുന്ന പരീക്ഷണമാണ് ഡ്രൈ റൺ. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമാണ് വാരണാസി.
ചൗഗാട്ട് എരിയയിലെ ആശുപത്രിയിലാണ് സംഭവമുണ്ടായത്. ഇവിടേക്ക് കോവിഡ് വാക്സിൻ എത്തിച്ചത് സൈക്കിളിലായിരുന്നു. ഇതിന് അകമ്പടിയായി പൊലീസുകാരും ഉണ്ടായിരുന്നു.
Credits National || Deshabhimani Online News https://ift.tt/35gRS6D
Comments