തെരഞ്ഞെടുപ്പിൽഅസീസിനെ വെട്ടാൻ പ്രേമചന്ദ്രനും ഷിബുവും

കൊല്ലം > തെരഞ്ഞെടുപ്പിൽ സംസ്ഥാനസെക്രട്ടറി എ എ അസീസിന്റെ സ്ഥാനാർഥിത്വം തടയാൻ ആർഎസ്പിയിൽ പടയൊരുക്കം. മുൻമന്ത്രി ബാബുദിവാകരനെ വച്ചാണ് അസീസിനെ തടയാൻ എൻ കെ പ്രേമചന്ദ്രനും ഷിബുബേബിജോണും നീക്കം സജീവമാക്കി.

ഇരവിപുരം സീറ്റിൽ വീണ്ടും മത്സരിക്കാനാണ് എ എ അസീസ് ഒരുങ്ങുന്നത്. ഈ നീക്കം തടയാൻ അടുത്തിടെ ആർഎസ്പിയിൽ തിരികെയെത്തിയ ബാബുദിവാകരനെ രംഗത്തിറക്കാനുള്ള കരുനീക്കം പാർടിയിൽ സജീവമായി. എന്നാൽ, വലിയ വോട്ടിന് തോറ്റ ഇരവിപുരം വേണ്ടെന്നാണ് ബാബുദിവാകരന്റെ നിലപാട്. അങ്ങിനെയെങ്കിൽ പുതുമുഖങ്ങളെ രംഗത്തിറക്കാനാണ് പ്രേമചന്ദ്രൻ–-ഷിബു കൂട്ടുകെട്ടിന്റെ നീക്കം.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ofVGM2

Comments

Archive

Contact Form

Send