കരിപ്പൂരില്‍ സ്വര്‍ണക്കടത്തിന് സഹായിച്ച നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്ക്ക് സസ്പെന്‍ഷന്‍
കൊച്ചി > കരിപ്പൂര് വിമാനത്താവളത്തില് സ്വര്ണക്കടത്തിന് സഹായിച്ച സൂപ്രണ്ടുമാര് ഉള്പ്പെടെയുള്ള നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്ക്ക് സസ്പെന്ഷന്. വ്യാപക സ്വര്ണക്കടത്തിനെത്തുടര്ന്ന് സിബിഐ നടത്തിയ റെയ്ഡില് കസ്റ്റംസ് ഉദ്യോഗസ്ഥര് ഉള്പ്പെടെയുള്ളവരില് നിന്നായി ഒരു കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇതോടെ എട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരാണ് കേസില് സസ്പെന്ഷനിലായത്.
രണ്ട് സൂപ്രണ്ടുമാര്, രണ്ട് ഇന്സ്പെക്ടര്മാര് എന്നിവര്ക്കാണ് സസ്പെന്ഷന്. നേരത്തെ സൂപ്രണ്ട് ഉള്പ്പെടെ നാലു പേരെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര് അന്വേഷണ വിധേയമായി സസ്പെന്ഡ് ചെയ്തിരുന്നു. സിബിഐ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Credits Kerala || Deshabhimani Online News https://ift.tt/3o4oY08
Comments