ബൈക്ക് തെന്നി ലോറിക്കടിയില്‍ പെട്ട് കോഴിക്കോട് സ്വദേശി മരിച്ചു
കൂത്തുപറമ്പ്> കണ്ണവം വെളുമ്പത്ത് പള്ളിക്ക് സമീപം ടിപ്പര് ലോറിക്ക് സൈഡ് നല്കുന്നതിനിടയില് റോഡിന് വശത്തെ മണ്ണില് തെന്നി വീണ് ലോറിക്കടിയില് പെട്ട് കോഴിക്കോട് സ്വദേശി മരിച്ചു.കേഴിക്കോട് പാറേമ്മലില് ഹരിചന്ദനത്തില് നാരായണന്റെ മകന് എം പി അനുപാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ പത്തുമണിയോടെ വെളുമ്പത്ത് പള്ളിക്കു സമീപമാണ് അപകടം നടന്നത്. ഉടന് നാട്ടുകാര് അനൂപിനെ ചാല മിംമ്സ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല . കണ്ണവം പോലീസ് സ്ഥലത്തെത്തി ബൈക്ക് സ്റ്റേഷനിലേക്ക് മാറ്റി
Credits Kerala || Deshabhimani Online News https://ift.tt/2JZhXjn
Comments