കീഴാറ്റൂരിൽ യുവാവിനെ കുത്തിക്കൊന്നു
മലപ്പുറം> കീഴാറ്റൂരിൽ കുടുംബവഴക്കിനിടെ യുവാവിനെ കുത്തിക്കൊന്നു. ഓവുംപുറത്ത് ആര്യാടൻ സമീർ(29) ആണ് കൊല്ലപ്പെട്ടത്. രാത്രി പത്തരയോടെയാണ് സംഭവം. സമീറിന്റെ ബന്ധു ഹംസക്കും പരിക്കുണ്ട്.
ബുധനാഴ്ച്ച രാത്രി പത്തോടെ ഒറവുംപുറം അങ്ങാടിയിൽ വെച്ചാണ് ആര്യാടൻ കുടുംബവും, കിഴക്കും പറമ്പൻ കുടുംബവും തമ്മിൽ വാക്കേറ്റമുണ്ടായത്. ഇത് പിന്നീട് സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു, കുത്തേറ്റ സമീറിനെ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ നിസാം , അബ്ദുൾ മജീദ്, മൊയിൻ എന്നിവരെ കസ്റ്റഡിയിൽ എടുത്തു
Credits Kerala || Deshabhimani Online News https://ift.tt/2Yz4nad
Comments