മംഗലാംകുന്ന് കര്ണന് ചരിഞ്ഞു
ശ്രീകൃഷ്ണപുരം> ഉത്സവപ്പറമ്പുകളിലെ കാഴ്ചയായിരുന്ന ആന മംഗലാംകുന്ന് കര്ണന് ചരിഞ്ഞു. 65 വയസുള്ള കർണൻ മംഗലാംകുന്നിലെ ആനത്താവളത്തിലാണ് ചരിഞ്ഞത്. മംഗലാംകുന്ന് അങ്ങാടി വീട്ടിൽ പരമേശ്വരന്റെയും സഹോദരൻ ഹരിദാസിന്റെയും ഉടമസ്ഥതയിലായിരുന്നു.
1989 ൽ ബീഹാറിലെ ചപ്രയിൽ നിന്നും നാണു എഴുത്തച്ഛൻ ഗ്രൂപ്പാണ് ആനയെ വാങ്ങിയത്.തുടർന്ന് 1991 ൽ മനിശ്ശേരി ഹരിയുടെ ഉടമസ്ഥതയിൽ മനിശ്ശേരി കർണനായും പിന്നീട് 2003 ലാണ് മംഗലാംകുന്ന് ആനത്തറവാട്ടിലെത്തുന്നത്.
എഴുന്നള്ളത്ത് തുടങ്ങുന്നത് മുതല്‍ തിടമ്പ് ഇറക്കുംവരെയുള്ള തലയെടുപ്പാണ് കര്‍ണന്റെ പ്രത്യേകത.തൃശൂർ പൂരം ഉൾപ്പെടെയുള്ള പ്രധാന പൂരങ്ങളിൽ പങ്കെടുക്കാറുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/3pmiYRU
Comments