ഇനി കുത്തിവയ്‌പ് ; വാക്‌സിനേഷന് ശനിയാഴ്‌ച തുടക്കം
തിരുവനന്തപുരം
കാത്തിരിപ്പിനൊടുവിൽ കോവിഡ് പ്രതിരോധത്തിനുള്ള വാക്സിൻ ജില്ലകളിൽ എത്തി. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള 4,33,500 ഡോസ് കൊവിഷീൽഡ് വാക്സിനാണ് ബുധനാഴ്ച സംസ്ഥാനത്ത് എത്തിച്ചത്. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ എത്തിച്ച വാക്സിൻ ബുധനാഴ്ച തന്നെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം മേഖലാ സ്റ്റോറുകളിലേക്കും അവിടെനിന്ന് ജില്ലാ സ്റ്റോറുകളിലേക്കും മാറ്റി. ജില്ലാ സ്റ്റോറുകളിൽ സൂക്ഷിച്ചിരിക്കുന്ന വാക്സിൻ ശനിയാഴ്ച വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് നൽകുക.
കൊച്ചിയിൽ എത്തിച്ച വാക്സിനിൽ 1,80,000 ഡോസ് എറണാകുളം മേഖലാ സ്റ്റോറിലും 1,19,500 ഡോസ് കോഴിക്കോട് മേഖലാ സ്റ്റോറിലും എത്തിച്ചു. 1,34,000 ഡോസ് തിരുവനന്തപുരത്തെ മേഖലാ സ്റ്റോറിലും എത്തിച്ചു. കോഴിക്കോടുള്ള വാക്സിനിൽ 1100 ഡോസ് മാഹിയിലേക്കുള്ളതാണ്. ആദ്യഘട്ടത്തിൽ 133 കേന്ദ്രത്തിൽ ശനിയാഴ്ച വാക്സിനേഷൻ നടക്കും. എല്ലാ കേന്ദ്രത്തിലും വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയത്. സർക്കാർ മേഖലയിലെ 1,73,253 പേരും സ്വകാര്യമേഖലയിലെ 1,95,613 പേരുമടക്കം ഇതുവരെ 3,68,866 പേരാണ് രജിസ്റ്റർ ചെയ്തത്.
.jpg)
Credits Kerala || Deshabhimani Online News https://ift.tt/3byK2ta
Comments