യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയ്‌ക്ക് തുടക്കം

കാസര്കോട് > പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് കാസര്കോട് കുമ്പളയില് തുടക്കം. ചെന്നിത്തലയ്ക്ക് പതാക കൈമാറി ഉമ്മന്ചാണ്ടി ജാഥ ഉദ്ഘാടനം ചെയ്തു.

വിജയിയായിട്ടാണ് ചെന്നിത്തല ജാഥ നയിക്കുന്നതെന്ന് ഉമ്മന്ചാണ്ടി പറഞ്ഞു. സര്ക്കാര് ജനങ്ങളോട് നീതി പുലര്ത്തിയിട്ടില്ലെന്നും കഴിഞ്ഞ അഞ്ച് വര്ഷം പാഴായിപ്പോയെന്നും ഉദ്ഘാടനപ്രസംഗത്തില് ഉമ്മന്ചാണ്ടി പറഞ്ഞു.

'സംശുദ്ധം സദ്ഭരണം' എന്നതാണ് ജാഥയുടെ മുദ്രാവാക്യം. യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് എത്തും. 23 ന് തിരുവനന്തപുരത്ത് സമാപന റാലി രാഹുല്ഗാന്ധി എംപി ഉദ്ഘാടനം ചെയ്യും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3oBG2L8

Comments

Archive

Contact Form

Send