സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ ആരംഭിച്ചു

തിരുവനന്തപുരം> സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വാക്സിന് കുത്തിവയ്പ്പിനുള്ള ഡ്രൈ റണ്(മോക് ഡ്രില്) ആരംഭിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ് നടക്കുന്നത്. ജില്ലയിലെ മെഡിക്കല് കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റണ് നടത്തുന്നത്.

രാവിലെ 9 മുതല് 11 മണി വരെയാണ് ഡ്രൈ റണ്. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്ത്തകര് വീതമാണ് പങ്കെടുക്കുക. നേരത്തെ രജിസ്റ്റര് ചെയ്തിട്ടുണ്ടോയെന്ന് ഉള്പ്പെടെയുള്ള കോവിഡ് വാക്സിനേഷന് നല്കുന്ന നടപടിക്രമങ്ങള് എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റണ് നടത്തുന്നത്.

ജനുവരി രണ്ടിന് 4 ജില്ലകളില് 6 ആരോഗ്യ കേന്ദ്രങ്ങളിലായി വിജയകരമായി നടത്തിയ ഡ്രൈ റണ്ണിന് ശേഷമാണ് കേരളം എല്ലാ ജില്ലകളിലുമായി കോവിഡ് ഡ്രൈ റണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി



Credits Kerala || Deshabhimani ​Online ​News https://ift.tt/3nr863x

Comments

Archive

Contact Form

Send